നമ്മള്‍ക്ക് വേണ്ടി നമ്മള്‍ തന്നെ
ഭരിക്കുന്ന നാട്ടിലെ കൌതുകങ്ങള്‍
ഭരിക്കപ്പെടുന്ന ജനങ്ങള്‍ തന്‍റെ
ആരും കേള്‍ക്കാത്ത സങ്കടങ്ങള്‍....!
കട്ട് മുടിക്കുവാനുള്ളതൊന്നും
കഴിവതും ഒഴിവാക്കാ മനുഷ്യ ജന്മം
ഭരണാധിപന്‍മാരായി പിറവി കൊണ്ടാല്‍
നഷ്ടപ്പെടുന്നത് നമുക്ക് മാത്രം .
കേരള നാട്ടിലെ റോഡു കണ്ടാല്‍
തോടുകള്‍ പോലെ തോന്നുമെങ്കില്‍
തെറ്റെന്നു ചോല്ലുവാനായിടുമോ
കുറ്റം പറഞ്ഞിടാനായിടുമോ ?
അധോലോക സംഘങ്ങള്‍ മാഫിയാകള്‍
ആരെയും പേടിക്കുവാനില്ലത്തവര്‍
കൈകളും കാലും കണക്കു പറഞ്ഞു
കനിവോട്ടുമില്ലാതെ ചേദിക്കുവോര്‍ ..!
കഴുത്തിലെ മാലയോന്നണിയുവാനാകില്ല
കല്യാണമൊന്നു കൂടുവാന്‍ പോലും
ഏതു നേരത്തും വഴിയോരത്ത് നിന്നും
പൊട്ടിച്ചെടുത്തിടും ആരെങ്കിലും..!
അമ്മയുമില്ല അച്ചനുമില്ല
കൂട്ടുകുടുംബങ്ങള്‍ ഒന്നുമില്ല
കാമം ഇഴനെയ്ത പയകള്‍ക്കുള്ളില്‍
ബന്ധങ്ങള്‍ക്കൊട്ടുമേ വിലയുമില്ല ..!
സ്നേഹവുമില്ല കരുണയില്ല
സഹജീവി സ്നേഹം തീരെയില്ല
അലിവില്ലാ ഹൃത്തടവുമായി പിറക്കുവോര്‍
മാര്‍ജ്ജാര വംശത്തില്‍ പോലുമില്ല ..!
പരിതപിച്ചീടുവാന്‍ നേരമില്ല
പലതും പറഞ്ഞിടാന്‍ സമയമില്ല
പടവാളെടുക്കുക പോരാടുക
ഒരു നല്ല നാളേക്ക് വേണ്ടിയെന്നും ...!
ഭരിക്കുന്ന നാട്ടിലെ കൌതുകങ്ങള്‍
ഭരിക്കപ്പെടുന്ന ജനങ്ങള്‍ തന്‍റെ
ആരും കേള്‍ക്കാത്ത സങ്കടങ്ങള്‍....!
കട്ട് മുടിക്കുവാനുള്ളതൊന്നും
കഴിവതും ഒഴിവാക്കാ മനുഷ്യ ജന്മം
ഭരണാധിപന്‍മാരായി പിറവി കൊണ്ടാല്‍
നഷ്ടപ്പെടുന്നത് നമുക്ക് മാത്രം .
കേരള നാട്ടിലെ റോഡു കണ്ടാല്‍
തോടുകള്‍ പോലെ തോന്നുമെങ്കില്‍
തെറ്റെന്നു ചോല്ലുവാനായിടുമോ
കുറ്റം പറഞ്ഞിടാനായിടുമോ ?
അധോലോക സംഘങ്ങള്‍ മാഫിയാകള്‍
ആരെയും പേടിക്കുവാനില്ലത്തവര്‍
കൈകളും കാലും കണക്കു പറഞ്ഞു
കനിവോട്ടുമില്ലാതെ ചേദിക്കുവോര്‍ ..!
കഴുത്തിലെ മാലയോന്നണിയുവാനാകില്ല
കല്യാണമൊന്നു കൂടുവാന്‍ പോലും
ഏതു നേരത്തും വഴിയോരത്ത് നിന്നും
പൊട്ടിച്ചെടുത്തിടും ആരെങ്കിലും..!
അമ്മയുമില്ല അച്ചനുമില്ല
കൂട്ടുകുടുംബങ്ങള്‍ ഒന്നുമില്ല
കാമം ഇഴനെയ്ത പയകള്‍ക്കുള്ളില്‍
ബന്ധങ്ങള്‍ക്കൊട്ടുമേ വിലയുമില്ല ..!
സ്നേഹവുമില്ല കരുണയില്ല
സഹജീവി സ്നേഹം തീരെയില്ല
അലിവില്ലാ ഹൃത്തടവുമായി പിറക്കുവോര്‍
മാര്‍ജ്ജാര വംശത്തില്‍ പോലുമില്ല ..!
പരിതപിച്ചീടുവാന്‍ നേരമില്ല
പലതും പറഞ്ഞിടാന്‍ സമയമില്ല
പടവാളെടുക്കുക പോരാടുക
ഒരു നല്ല നാളേക്ക് വേണ്ടിയെന്നും ...!