Saturday, 13 February 2016

മംഗളം മംഗളം...!

തിരുവടി അവിടുന്ന് കനിയണം സദയം
അടിയനിത് കഷ്ടം ,  ജീവിത ക്ലേശം 
മടിയാണെല്ലാറ്റിനും നിത്യവൃത്തിക്കശേഷവും
മുടിവില്ല ദുരിതക്കയത്തിലാണീയെന്‍റെ   
പേടിയ്ക്കുപായം ചൊല്ലണം വൈകാതെ 

*     *     *     *     *     *     *
ക്ലേശ പാതാളമില്‍ നിന്നുയര്‍ത്തിടാം നിന്നെ
മോശം ജീവിത പാതയിതിലെ യാത്രയില്‍ 
ആശ പലതും പരിത്യജിച്ചീടുകില്‍ 
ദോഷമെല്ലാമകറ്റാന്‍ ഞാന്‍ കനിഞ്ഞിടാം 

ഭൂത പ്രേത പിശാചുക്കളില്‍ നിന്ന് 
ദ്രുത രക്ഷ നിനക്കിനി ഭയമേതുമില്ലാ  
തിതെന്നേക്കും സുന്ദര ജീവിതം ലഭിച്ചിടാന്‍ 
മന്ത്ര തന്ത്രങ്ങള്‍  ചൊല്ലാം നിനക്കായ് 

ദിവ്യ നാമങ്ങള്‍ ജപിച്ചേലസ്സ് നല്‍കാം 
ധരിച്ചെന്നാല്‍ നിശ്ചയം സംശയം വേണ്ടാ  
ജീവിത ക്ലേശങ്ങളകന്നിടും നിത്യം 
തവ മനമതിലെന്നും കളിയാടിടും തുഷ്ടി 

സുരപാനം വെടിയണം നീ  , മത്സ്യ
മാംസാദികളാകെയും ത്യജിക്കണം 
അശേഷമാരുതൊരു നാരീ സംസര്‍ഗ്ഗവും 
മാസങ്ങള്‍ മൂന്ന് താണ്ടണം തഥൈവ 

എങ്കിലെന്നില്‍ വിശ്വസിച്ചീടുക
ശങ്കയല്‍പ്പവും കൂടാതെ ഭക്താ 
എന്നിലര്‍പ്പിയ്ക്ക ദുഃഖങ്ങള്‍ സര്‍വ്വവും 
വന്നു ഭവിച്ചിടും മംഗളം മംഗളം...! 

2 comments:

  1. അതുമാത്രം മതിയോ? നേർച്ചപ്പെട്ടിയിൽ നോട്ടുകൾ ഇടേണ്ടേ?

    ReplyDelete
  2. ഹ ഹ നന്ദി അജിത്‌ ജി ....പൈസ കൊടുത്താല്‍ കിട്ടുന്ന ദൈവകൃപയ്ക്ക് അതും ആകാം

    ReplyDelete