ആമിനാ ..
സമസ്താപരാധവും പൊറുക്കണം
ആമം വെച്ച കൈകളില്‍ നിന്നെ
കാമത്തോടെ നോക്കിയവന്‍റെ
ചങ്കിലെ ചോരയുണ്ട് ...
കാരാഗൃഹത്തിലെ ഇരുണ്ട മുറിയില്‍
കരഞ്ഞു തീരില്ല ഞാന്‍
മസ്തിഷ്കം തിന്നു തീര്‍ക്കുന്ന തടവറയിലെ
മൌനത്തിലും നീയെന്‍റെ കൂട്ടിനുണ്ട്
അത് മതി എനിക്കിനിയുള്ള കാലം .
എന്നെ ഉരുക്കിയില്ലാതാക്കുന്ന
നിന്‍റെ പരിശുദ്ധ പ്രണയത്തിന്
പകരം വെക്കാനൊന്നുമില്ലെങ്കിലും
എന്‍റെ ജീവന്‍ നിറച്ച പാനപാത്രം
ആമിനാ ...
അതെങ്കിലും ഞാന്‍ നിനക്ക് തരേണ്ടയോ?.
സമസ്താപരാധവും പൊറുക്കണം
ആമം വെച്ച കൈകളില്‍ നിന്നെ
കാമത്തോടെ നോക്കിയവന്‍റെ
ചങ്കിലെ ചോരയുണ്ട് ...
കാരാഗൃഹത്തിലെ ഇരുണ്ട മുറിയില്‍
കരഞ്ഞു തീരില്ല ഞാന്‍
മസ്തിഷ്കം തിന്നു തീര്‍ക്കുന്ന തടവറയിലെ
മൌനത്തിലും നീയെന്‍റെ കൂട്ടിനുണ്ട്
അത് മതി എനിക്കിനിയുള്ള കാലം .
എന്നെ ഉരുക്കിയില്ലാതാക്കുന്ന
നിന്‍റെ പരിശുദ്ധ പ്രണയത്തിന്
പകരം വെക്കാനൊന്നുമില്ലെങ്കിലും
എന്‍റെ ജീവന്‍ നിറച്ച പാനപാത്രം
ആമിനാ ...
അതെങ്കിലും ഞാന്‍ നിനക്ക് തരേണ്ടയോ?.
ജീവന്‍ നിറച്ച പാനപാത്രത്തെക്കാൾ വലുതായി എന്തുണ്ട്..
ReplyDeleteആശംസകൾ !
നന്ദി ഗിരീഷ് ..1
Deleteപ്രണയത്തിൻ ജീവൻ തുളുമ്പും വരികൾ.
ReplyDeleteനല്ല കവിത
ശുഭാശംസകൾ....
നന്ദി സൗഗന്ധികം ...!
Deleteവിവേകത്തിൽ
ReplyDeleteനാമ്പെടുക്കുന്ന പ്രണയത്തിൽ
ദിവ്യ സ്നേഹം പൂക്കും ...നന്നായി എഴുതി ആശംസകൾ .