Monday 17 June 2013

വരുമൊരു കാലം.....

വരുമൊരു കാലം ഈ  പഴഞ്ചൊല്ലൊക്കെയും 
കതിരായി വിളയുന്ന കാലം , നമ്മള്‍
പലവര്‍ണ്ണ പൂക്കള്‍ വിടരും പൂവാടിയായ്  
പൂത്തുലഞ്ഞാടുന്ന കാലം,
മനുഷ്യരൊന്നെന്നു  ചൊല്ലുന്ന കാലം ..

ഒറ്റ രക്തത്തില്‍ പിറന്നൊരു പെണ്ണിനെ 
പെങ്ങളായ് കരുതുന്ന കാലം , പിന്നെ 
ഒട്ടും കൂസാത്ത പോരിന്‍റെ വീറിനെ 
ഒറ്റിക്കൊടുക്കാത്ത കാലം 
ഒറ്റ വെട്ടാലൊതുക്കാത്ത കാലം ..

ഒമാലെന്നോതി വളര്‍ത്തിയോരമ്മയെ 
ഒമനിച്ചേറെ വളര്‍ത്തിയ താതനെ  
ഒറ്റപ്പെടുത്താത്ത കാലം , ഹൃത്തോട് 
ഒട്ടിച്ചു വെക്കുന്ന കാലം ...

വരുമൊരു കാലം ഈ സ്വപ്നങ്ങളൊക്കെയും 
നേരായി പുലരുന്ന കാലം ,
നോവിന്‍റെ ലോകത്തില്‍ അലിവായി വിളയും
നേരിന്‍റെ നേര്‍വഴിക്കാലം.....  

18 comments:

  1. വന്നണയട്ടെ, നേരിന്റെ നേർവഴിക്കാലം

    നല്ല കവിത.

    ശുഭാശംസകൾ....

    ReplyDelete
    Replies
    1. അതെ നമുക്കാശിക്കാം .... നന്ദി

      Delete
  2. അക്കാലം വരട്ടെ
    അതുവരെ നമുക്ക് നല്ല പാട്ടുകളിങ്ങനെ പാടാം

    ReplyDelete
  3. പുലരട്ടെ നല്ലൊരു കാലം

    ReplyDelete
    Replies
    1. നന്ദി ..വന്നതിനും വായിച്ചതിനും ...

      Delete
  4. ശരി അങ്ങനെയാവട്ടെ.

    ReplyDelete
  5. വരട്ടെ നല്ലോരുകാലം

    ReplyDelete
    Replies
    1. വരും വരാതിരിക്കില്ല ..നന്ദി ...

      Delete
  6. നല്ല കാലം വരട്ടെ
    ആശംസകള്‍

    ReplyDelete
    Replies
    1. വരട്ടെ ..വരുന്നത് വരെ കാത്തു നില്‍ക്കാം ഗോപന്‍ ജി ..

      Delete
  7. വെറുതെയെങ്കിലും അങനെ ആഗ്രഹിക്കാം നമ്മുക്കു .

    ReplyDelete
    Replies
    1. ആഗ്രഹങ്ങള്‍ക്ക് അതിരില്ലല്ലോ അതുകൊണ്ട് നമുക്കിങ്ങനെയും ആഗ്രഹിക്കാം ... നന്ദി

      Delete
  8. ഇപ്പോഴും ആ കാലം ഉണ്ടെന്നുള്ള വിശ്വാസത്തോടെ
    വരുന്ന കാലത്ത് നമ്മൾ ഉണ്ടാകില്ലല്ലോ എന്നുള്ള ആശ്വാസത്തോടെ
    ആശംസകൾ

    ReplyDelete
    Replies
    1. അതാണൊരു ആശ്വാസം ബൈജു ജി ..ഈ വഴി വന്നതിനു നന്ദി ..

      Delete
  9. ആ കാലത്തിനു നേരുന്നു ശുഭാശംസകള്‍...

    ReplyDelete