Tuesday, 11 June 2013

പുതുജീവന്‍

         
അന്ധകാരത്തില്‍ മുങ്ങിയ തെരുവുകളില്‍ 
അപമൃത്യു പെയ്തിറങ്ങുന്ന നടവഴികളില്‍ 
ആര്‍ക്കുമാരെയും കഴുത്തറുത്തു കൊല്ലാനുള്ള 
വിധിപത്രവുമായി കാത്തു നില്‍ക്കുന്നവര്‍   
കളഞ്ഞതെന്‍റെ കാഴ്ചയാണ് ...

പാതി രാത്രിയുടെ നിശ്ശബ്ദ യാമങ്ങളില്‍ 
പകല് തെളിയാത്ത കൊടുംകാടുകളില്‍ 
പാവങ്ങളുടെ രക്തം തിളപ്പിക്കാന്‍ 
പാപികളൊരുക്കിയ വിഷ വാക്കുകള്‍  
കെടുത്തിക്കളഞ്ഞത് എന്‍റെ കേള്‍വിയാണ് ... 

പക മാത്രം മുളക്കുന്ന ചതുപ്പുകളില്‍ 
പ്രാണന് വിലയില്ലാത്ത പടനിലങ്ങളില്‍ 
പതിര് മാത്രം വാരി വിതച്ചവര്‍ 
പറഞ്ഞു ചതിച്ചവരുടെ ദീനരോദനങ്ങള്‍ 
മുറിച്ചെടുത്തത് എന്‍റെ ഹൃത്തടമാണ്  .

പ്രതീക്ഷയോടൊരു പുതുജീവന്‍ മോഹിച്ച് 
ഞാന്‍ മരിക്കുന്നതിനു മുന്‍പ് 
ഇനി പിറക്കാനിരിക്കുന്നവരാരോ 
ചുമന്നെത്തിക്കുന്ന മൃതസഞ്ജീവനിയിലാണ്
ഇനിയെനിക്കുള്ള പ്രതീക്ഷയത്രയും.....

11 comments:

  1. മൃതസഞ്ജീവനി മാത്രം പ്രതീക്ഷ.

    നല്ല കവിത

    ReplyDelete
  2. ഞാന്‍ ആരുമാകാം....
    നിന്ദിതന്‍, പീഡിതന്‍,ഭൂമി..
    നല്ല കവിത.

    ReplyDelete
    Replies
    1. നന്ദി ..വായനക്കും ഈ അഭിപ്രായത്തിനും ..

      Delete
  3. ഊടും പാവുമുളള കവിത...നന്നായി...

    ReplyDelete
    Replies
    1. അനു രാജ് ..അഭിപ്രായത്തിന് നന്ദി ..

      Delete
  4. മൃതസഞ്ജീവനി മാത്രം പ്രതീക്ഷ.

    നല്ല കവിത

    ReplyDelete
  5. കവി നന്നായി.അഭിനന്ദനങ്ങൾ...

    ReplyDelete