Monday 1 July 2013

ദുഖഭാരം

നിന്നെയും പെറ്റൊരമ്മ തന്നെ 
എന്നെയും പെറ്റതീ മണ്ണില്‍ 
നിന്നെ വളര്‍ത്തിയ പ്രകൃതി തന്നെ 
എന്നെയും പോറ്റുന്നു മണ്ണില്‍  

എന്നിട്ടുമെന്തേ എനിക്ക് മാത്രം 
നിന്നെക്കാള്‍ വര്‍ണ്ണം കുറഞ്ഞു പോയി 
നിനക്കൊത്ത ചന്തവും സുഗന്ധവും 
നിന്നുടല്‍ ഭംഗിയുമില്ലാതെ പോയ് ..

പാടിപ്പുകഴ്ത്തിയെത്ര പേര്‍ നിന്നെ 
വാടിക്കലങ്കാരമാണെന്നു ചൊല്ലി 
പാടുവാനില്ലാരും എനിക്ക് മാത്രം
വാടിക്കരിയും വരെയെന്‍റെ ഗാത്രം.. 

പരിപൂര്‍ണ്ണ പൂജ്യര്‍ തന്‍ പാദങ്ങളില്‍  
പതിച്ചുമ്മ വെച്ചീടുവാന്‍ ഭാഗ്യമില്ലാ 
ദേവകള്‍ എല്ലാം തികഞ്ഞവര്‍ തന്‍ 
തിരുമുമ്പില്‍ തൊഴുതിടാന്‍ യോഗമില്ല 

ആര്‍ക്കും വേണ്ടാത്ത പാഴ് ജന്മമായ്
വേരറ്റു പോകാനാണെന്‍ വിധി,  
വാഴുന്നതെന്തിനു വ്യര്‍ത്ഥമായി 
ഊഴിയില്‍ ഇവ്വിധം ഏകമായി... 

5 comments:

  1. എല്ലാം വേണം ഭൂമിയില്‍

    നല്ല കവിത

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. മിന്നുന്നതെല്ലാം പൊന്നാകണമെന്നില്ല.വർണ്ണവും,ഭംഗിയും പുറം കാഴ്ച്ചകൾ.. ദൈവം കാണുന്നതിതൊന്നുമല്ലല്ലോ.ഗണപതിയ്ക്കിഷ്ടം ഭംഗിയോ,മണമോ ഇല്ലാത്ത കറുകപ്പുല്ല്..!! മഹാദേവനിഷ്ടം ഒരു സുഗന്ധവുമില്ലാത്ത,നിറഭംഗിയില്ലാത്ത കൂവളത്തില..!! സാക്ഷാൽ ശ്രീകൃഷ്ണനോ,വർണ്ണഭംഗിയൊട്ടുമേയില്ലാത്ത തുളസിയില..!!

    നല്ല രചന. ഒരുപാടിഷ്ടമായി.

    ശുഭാശംസകൾ...




    ReplyDelete