Saturday 27 October 2012

കടം തന്ന സ്നേഹം

കൂട്ടുകാരാ നിന്‍ കലിയോന്നടങ്ങിയാല്‍
കനിയണം കാതുകള്‍ തുറന്നു വെക്കാന്‍ 
കടമാണ് നീ തന്ന സ്നേഹം എനിക്കെന്നും 
കഴിവില്ലെനിക്കത് തിരിച്ചു നല്‍കാന്‍.........

കഥയിതു നമ്മളെഴുതുന്നതല്ല
കാലത്തിന്‍ കയ്യിലെ പുസ്തകത്തില്‍ 
ഖണ്ഡിക്കയല്ല ഞാന്‍ നിന്‍റെ ചോദ്യങ്ങളെ  
കേവലം വ്യര്‍ത്ഥമാം ഉത്തരത്താല്‍ .

സമ്പത്തിതൊട്ടും എനിക്കില്ലെയെന്നോര്‍ത്ത   
കുണ്ഡിതമാണ് നിനക്കെന്നറിയാം ,
എങ്കിലും കേള്‍ക്കണം സങ്കടപ്പെരുമഴ 
ചിന്തുന്ന സന്താപ നീര്‍ത്തുള്ളികള്‍ .

സദയം പൊറുക്കണം മാപ്പ് നല്‍കിടേണം 
കുറ്റമെന്‍റെതെന്നറിയുന്നു ഞാന്‍ 
പൊന്നും പണവും ഇല്ലാത്ത പെണ്ണിന് 
സ്നേഹത്തിന്നവകാശം തെല്ലുമില്ല ... 
പൊന്നേ സര്‍വ്വവും എന്നാകില്‍ പിന്നെയീ 
ലോകത്തിലാര്‍ക്കിനി എന്ത് രക്ഷ ...?.

വിലയുണ്ട്‌ നിര്‍മ്മല സ്നേഹത്തിനെപ്പോഴും 
അളവില്ലാ സ്വത്തിനെക്കാളുമേറെ  
അതറിയുന്ന കാലം നിനക്കണഞ്ഞീടുന്ന 
നാള്‍ വരും നിശ്ചയം കൂട്ടുകാരാ ..  

അന്ന് നീ ഓര്‍ക്കണം പാവമീയെന്നെ  ,
നിസ്തുല സ്നേഹത്തിന്‍ താമരപ്പൂവുകള്‍
നെഞ്ചോട്‌ ചേര്‍ത്തു കേഴുന്നോരെന്നെ.....

3 comments:

  1. പ്രിയപ്പെട്ട സലിം,
    എനിക്ക് ഏറെ ഇഷ്ടമായി ഈ വരികള്‍. ആശംസകള്‍
    സ്നേഹത്തോടെ,
    ഗിരീഷ്‌

    ReplyDelete
  2. Replies
    1. നഷ്ടപ്രണയത്തിന്റെ അല്ലെങ്കിൽ സ്നേഹത്തിന്റെ വില.. അതൊരിക്കലും അളക്കാനാവില്ലാ... ഹൃദയമുള്ളവർക്കൊരിക്കലും സ്നേഹിക്കുന്നവരെ വേദനിപ്പിക്കുവാനും...

      Delete