Wednesday 21 November 2012

പിശാചുക്കളുടെ ഭൂമി

ഹേ ജൂതാ ....
നീയൊരു വാടകക്കൊലയാളിയാണ്
ഗാസയുടെ തെരുവീഥികളില്‍
പിശാചുക്കളുടെ അച്ചാരം വാങ്ങി
നിരാശ്രയരുടെ അവസാന തുള്ളി രക്തവും
ഊറ്റിക്കുടിക്കുന്ന വെറി മൂത്തവന്‍ ..

അധിനിവേശത്തിന്‍റെ  കറുത്ത കരം കൊണ്ട്
അലിവു വിളയേണ്ട ഭൂമികയില്‍
അശാന്തി പാകി ആര്‍ത്തട്ടഹസിച്ച്
തേരോട്ടം നടത്തുന്ന കാപാലികന്‍ ..

കുടിയേറ്റക്കാരായി വന്ന് 
കുടികിടപ്പുകാരായി മാറിയ കിരാതാ...
അഭയം തന്നവര്‍ക്കുനേരെ അമ്പെയ്യുന്നത്

നീയേതു തത്വശാസ്ത്രം കൊണ്ട്
എങ്ങിനെ ന്യായീകരിക്കും ?

പൂക്കളെപ്പോലെ പരിശുദ്ധരാകും
പിഞ്ചോമനകള്‍ക്ക് നേരെ
വെടിയുതിര്‍ക്കാന്‍ മാത്രം
കരളുറപ്പുള്ള ക്രൂരരാം നിങ്ങളെ
പേര് ചൊല്ലി വിളിക്കാനൊരു
പുതുവാക്ക് തേടുകയാണിപ്പോള്‍
നിഘണ്ടുവില്‍ ഞാന്‍..

ഒന്നോര്‍ക്കുക ...
വിണ്ണില്‍നിന്നുതിരുന്ന തീമഴയില്‍
വെന്തുരുകുന്ന ഭാഗ്യം കെട്ട ബാല്യങ്ങള്‍ക്ക്
ശപിക്കാനറിയുമായിരുന്നെങ്കില്‍
മുച്ചൂടും മുടിയുമായിരുന്ന
അഹന്തയ്ക്ക് മുകളിലാണ് നിന്‍റെ വാസം...!

5 comments:

  1. ലോകത്ത് മനസ്സാക്ഷിയുള്ള ഏതു മനുഷ്യന്റെയും ഉള്ളില്‍ ഉയരുന്ന ചോദ്യങ്ങളും, വ്യാകുലതയും, രോഷവും വിഷമവും എല്ലാം കവിതയില്‍ നിറഞ്ഞിരിക്കുന്നു . നല്ലൊരു പുലരി പലസ്തീന് വേഗം തന്നെ ഉണ്ടാവട്ടെ എന്ന് പ്രാര്‍ഥിച്ചു കൊണ്ട്..
    സന്മനസ്സുള്ള ഈ കവിതയ്ക്ക് അഭിനന്ദനങ്ങള്‍..
    സസ്നേഹം....

    www.ettavattam.blogspot.com

    ReplyDelete
  2. ചോരചിന്താത്തൊരു ലോകം വേണം

    ReplyDelete
  3. ഒന്നോര്‍ക്കുക ...
    വിണ്ണില്‍നിന്നുതിരുന്ന തീമഴയില്‍
    വെന്തുരുകുന്ന ഭാഗ്യം കെട്ട ബാല്യങ്ങള്‍ക്ക്
    ശപിക്കാനറിയുമായിരുന്നെങ്കില്‍
    മുച്ചൂടും മുടിയുമായിരുന്ന
    അഹന്തയ്ക്ക് മുകളിലാണ് നിന്‍റെ വാസം...!

    ReplyDelete
  4. നിസ്സഹായരുടെ, നിസ്സഹായതയുടെയും ആകാശങ്ങള്‍ കവര്‍ന്നെടുത്തവര്‍ക്ക് കാലം കാത്തു വെച്ചിട്ടുള്ളതെന്തായിരിക്കും ..................

    ReplyDelete