Saturday 14 March 2015

അറിയില്ല നിനക്കൊന്നും...


ണ്ണിട്ട്‌ മൂടിയ ഒരുപാട് ഓര്‍മ്മകളുണ്ട്‌
കണ്ണീരു നനഞ്ഞപ്പോള്‍ ഇന്നലെ 
മണ്ണിന്നടിയില്‍ നിന്ന് അവയില്‍ ചിലത്
മുള പൊട്ടി മുട്ട് കുത്തി എഴുന്നേറ്റു നിന്നു

ദ്രവിച്ചു തീര്‍ന്ന ബീജങ്ങള്‍ക്കിടയില്‍ നിന്ന് 
ജീവിതത്തിലേക്ക് മുളപൊട്ടി വരുമ്പോഴൊക്കെ
ചവിട്ടി ഞെരിച്ചു കളഞ്ഞിട്ടും 
പിന്നെയും അരുതെന്ന് വിലപിച്ചു 
എന്നിലേക്ക്‌ മുളച്ചു പടരുന്നവ..

ഈ മണല്‍ക്കാട്ടില്‍ വളരാനാവില്ലെന്ന് 
നിന്നെ പന്തല്‍ കെട്ടി പടര്‍ത്താനാവില്ലെന്ന്
നൂറ്റൊന്ന് ആവര്‍ത്തിച്ചിട്ടും അനുസരണയില്ലാതെ 
കണ്ണീരു നനഞ്ഞപ്പോള്‍ ഇന്നലെയും, 
പെണ്ണേ...
നിന്‍റെ  മുഖമുള്ള വിത്തുകള്‍..
നിന്‍റെ മണമുള്ള വിത്തുകള്‍.. 
പിന്നെയും പൊട്ടിമുളയ്ക്കുന്നു

നിനക്കൊന്നുമറിയില്ലല്ലോ
നാളെ ,നമുക്കൊന്നിച്ചു പടരാനൊരു 
നല്ല നാള് നോക്കിയാണെടീ 
ഇന്ന് നിന്‍റെ ഓര്‍മ്മകളെയിങ്ങനെ
ഞെരിച്ചു കളയുന്നത് ഞാനും...!

10 comments:

  1. Replies
    1. അഭിപ്രായത്തിന് നന്ദി മാത്രം അജിത്‌ ജി ...

      Delete
  2. സ്നേഹത്തിന്‍റെ വിത്ത് എവിടെ കുഴിച്ചിട്ടാലും മുളച്ചു പൊന്തും.... മനോഹരമായിരിക്കുന്നു.. പ്രത്യേകിച്ചും അവസാനവരികള്‍.. മണ്ണിനടിയില്‍ നിന്ന് എന്ന് എടുത്തു പറയേണ്ട കാര്യമില്ലെന്നു തോന്നുന്നു....

    ReplyDelete
    Replies
    1. നന്ദി കല്ലോലിനി ...വരവിനും വായനക്കും അഭിപ്രായത്തിനും ...

      Delete
  3. നന്ദി മാനവധ്വനി.....!

    ReplyDelete
  4. 'നാളെ' ഒന്നിച്ച് പടരാൻ,
    മണൽക്കാട്ടിലല്ലെങ്കിലും 'ഇന്ന്' ഇല്ലല്ലൊ. പ്രതീക്ഷയുടെ നാളെകൾ മാത്രം.

    ReplyDelete
  5. അതെന്നെ ചെറുതെ...ആരറിയുന്നു ഇതെല്ലാം ....

    ReplyDelete
  6. This comment has been removed by the author.

    ReplyDelete
  7. സ്‌നേഹവിത്തുകള്‍ മുളയ്ക്കട്ടെ... വീണ്ടും.. വീണ്ടും... നല്ല ആശയം.

    ReplyDelete