മരണം കാക്കുന്ന മുത്തശ്ശി ചിന്തയിലാണ് ,
മദം പൊട്ടി അലറുന്ന മഴക്കാല രാത്രിയില്‍
മാമാലകള്‍ക്കപ്പുറത്തെ മായാലോകത്ത് നിന്ന്
നിശബ്ദതയിലാരോ കയ്യിലൊരു കയറുമായി ....
കയറുമായി വരുന്നവനോട് ഇരിക്കാന്‍ പറയാം
കുടിക്കാനെന്തെങ്കിലും കൊടുത്ത് സല്‍ക്കരിക്കാം...
കരയാതെ കണ്ണീര്‍ തൂകാതെ ആരോടും പറയാതെ
കരളു കല്ലാക്കി സധൈര്യം കൂടെ പോകാം
അതല്ലെങ്കില്‍ ...
കയറുമായി വരുന്നവനോട് പൊട്ടിക്കരയാം
കദനഭാരം നിറഞ്ഞ ചങ്ക് തുറന്നു കാണിക്കാം..
കരുണ ചെയ്യനപെക്ഷിച്ചു കനിഞ്ഞില്ലെങ്കില്‍
കൂടെ പോരില്ലെന്നു വാശി പിടിക്കാം
രണ്ടായാലും.....
കറുത്ത കഷായക്കറ പിടിച്ച മരക്കട്ടിലും
കുഴമ്പ് മണം നിറഞ്ഞ പഞ്ഞിക്കിടക്കയും
കണ്ടാല്‍ മുഖം തിരിക്കും കുടുംബത്തെയും
കണ്ടില്ലെന്നു നടിച്ചു ഒന്നുകൂടി മയങ്ങാം....
കയ്യിലൊരു കയറുമായി പോത്തിന്‍ പുറത്ത്
കാലനവന്‍ എഴുന്നള്ളും വരെയും ...
അങ്ങനെതന്നെയാണോ അത് വരുന്നത്??
ReplyDeleteഅങ്ങനെയാണ് എന്നാണല്ലോ വെപ്പ് ....ഏത് ...
ReplyDeleteനന്ദി ..അജിത് .
നന്നായി എഴുതി. ഇഷ്ടമായി
ReplyDeleteശുഭാശംസകൾ...
option ഇല്ലേലും കാലന്‍ വരും
ReplyDeleteഅതെ ..രണ്ടായാലും കാലന്‍ വരും
Delete