Sunday, 10 March 2013

നരബലി



ഊഷരതയില്‍ വിരിയുന്ന 
സ്വപ്നങ്ങളുടെ പൂവുകള്‍ക്ക്
സൗന്ദര്യമേയില്ല.

മരുക്കാറ്റില്‍ ഉലഞ്ഞാടി 
മരിച്ചു വീഴും വരെ 
ആരെയും ആകര്‍ഷിക്കുന്നുമില്ല.

ജീവിതത്തിന്‍റെ 
പുറന്തോടിനു മുകളില്‍ 
കുമിളുകള്‍ പോലെ  മുളച്ചു പൊന്തി 
ആരാരും ശ്രദ്ധിക്കാതെ 
മരിച്ചു വീഴുന്നു അവ.

മഴയേല്‍ക്കാതെ മഞ്ഞു കൊള്ളാതെ 
ശീതക്കാറ്റടിക്കാതെ 
തണുത്ത് മരവിച്ച് 
നാല് ചുമരുകള്‍ക്കുള്ളില്‍ 
വീര്‍പ്പുമുട്ടി ,
അന്യന്‍റെ സ്വപ്‌നങ്ങള്‍  
ഗര്‍ഭം ധരിച്ചു പ്രസവിച്ച് 
വീണ്ടും പ്രവാസജന്മങ്ങള്‍ 
നിര്‍വൃതിയടയുന്നു.

രക്തബന്ധങ്ങളുടെ ഓര്‍മ്മകള്‍ 
നിത്യവും നിദ്രയില്‍ വിരിഞ്ഞ്‌
ആര്‍ക്കും വേണ്ടാതെ 
ഒരു പിടി ബലിച്ചോറിന് 
കൈ നീട്ടിയിരിക്കുന്നു .

ഇത് കാലം കണ്ണ് കെട്ടി നടത്തുന്ന 
നരബലി .....

9 comments:

  1. ഇത്, കാലം കണ്ണു കെട്ടി നടത്തുന്ന നരബലി..!!
    അതങ്ങേറ്റു... ഭൂരിപക്ഷ പ്രവാസ ജീവിതങ്ങൾക്കും പറ്റിയ നിർവ്വചനം തന്നെ..!!

    കവിത ഇഷ്ടമായി

    ശുഭാശംസകൾ......

    ReplyDelete
  2. നന്ദിയുണ്ട് ഒരുപാട് ... ഈ അഭിപ്രായങ്ങള്‍ക്ക് ...

    ReplyDelete
  3. പ്രവാസ ദുരിതങ്ങള്‍ നന്നായി.

    ReplyDelete
  4. വായിച്ചു ഇഷ്ടായി

    ReplyDelete
    Replies
    1. നന്ദി റഈസ് ...അഭിപ്രായത്തിന് ..

      Delete
  5. സ്വപ്നങ്ങളിലെ പൂവുകള്‍ക്ക് സുഗന്ധവും സൗന്ദര്യവും ഉണ്ടാവട്ടെ ..... അവ ഊഷരതയില്‍ ആണെങ്കിലും

    ReplyDelete
  6. പാവം, പാവം പ്രവാസി ജന്മം

    ReplyDelete