Monday, 5 May 2014

തുറക്കാത്ത കോവില്‍



നീരാടിത്തീര്‍ന്നു നീ ഈറനുടുത്തീ വഴി
വരുന്നൊരു നേരവും കാത്തു നില്‍ക്കെ
വരുമോരോ വിചാരങ്ങള്‍ മനസ്സിന്റെ കോണില്‍
തരുമോരോ സ്വപ്‌നങ്ങള്‍ പുലര്‍ന്ന മട്ടില്‍

പതിവായി നിന്നെ കാണുമ്പോള്‍ മാത്ര
മിതെന്തേ വിടരുന്നു പൂക്കളി മട്ടില്‍
ദ്യോതം തിളച്ചു മറിയുന്ന നേരത്തു
മിതെന്തേ പൊഴിയുന്നു മഞ്ഞീ വിധം..

കാണുന്നനേരത്തു ചൊല്ലേണ്ട വാക്കുകള്‍
കണ്ടാല്‍ മറക്കുന്നു നിത്യവുമെങ്കിലും
കണ്ടീലയെന്നു നീ നടിക്കുന്നുഎന്നുമെന്‍
കണ്ണാല്‍ തൊടുക്കുന്ന വാക്കിന്‍ ശരങ്ങള്‍...

എത്ര നാളിങ്ങനെ അലയണം ഞാനിനി
സതീര്‍ത്ഥ്യ എന്നോടലിവൊന്നു കാട്ടുവാന്‍
താഴിട്ടു പൂട്ടാതെ തുറക്കുന്നതെന്ന് നിന്‍
തിരുനട അടിയന്നു ദര്‍ശനം നല്‍കുവാന്‍ ..

8 comments:

  1. ഉടനെ ദര്‍ശനഭാഗ്യം ഉണ്ടാകട്ടെ..
    വരികൾ ഇഷ്ടമായി.
    ആശംസകൾ!

    ReplyDelete
  2. പടച്ചോനേ, ഈ വണ്ടിക്ക്‌ കൈ കാണിച്ചാലാ.?? ന്റെ ബദരീങ്ങളേ........ വേണ്ട ; കാലം ബടക്കാണ്‌...!!!

    പൂരം കാണ്‌ണ ചേലുക്ക്‌ ഞമ്മളെ,
    തുറിച്ച്‌ നോക്കണ കാക്കാ നിങ്ങടെ,
    സ്വർണ്ണം പൂശിയ പല്ലുകൾ കണ്ട്‌ മയങ്ങൂല്ലാ...
    പടച്ചോനാണേ, ഞമ്മളീ വണ്ടീ കേറൂല്ലാ....... ഹ..ഹ....ഹ...ഹ...


    സലീംക്കാ, കവിത കലക്കി കേട്ടോ ? പ്രണയാതുരമായ വരികൾ. വളരെ മനോഹരമായി എഴുതിയിരിക്കുന്നു :)


    ശുഭാശംസകൾ.......

    ReplyDelete
  3. ഹ ഹ സൗഗന്ധികം....നന്ദി .ട്ടോ ...!

    ReplyDelete
  4. കാണുന്നനേരത്തു ചൊല്ലേണ്ട വാക്കുകള്‍ ..

    ReplyDelete
    Replies
    1. നന്ദി സാഹിബേ ..ഈ വായനക്ക് ...!

      Delete
  5. Nannayittund tto,,,,,
    Aashamsakal

    ReplyDelete