മുഖം മറച്ച പെണ്‍കുട്ടിയുടെ
മുഖഭാവം ആരും അറിയുന്നില്ല ..
മുഖത്തേക്ക് നോക്കുമ്പോള്‍
മുനയോടിയുന്ന കാഴ്ച കാരണം
തുറിച്ചു നോക്കിയിട്ടും കാര്യമില്ല .
മൂക്കും ചുണ്ടും വായും നോക്കി
മുഖലക്ഷണം ചൊല്ലാന്‍ വയ്യ ......
മറച്ചുവെക്കപ്പെട്ടത് ഗംഭീരമെന്നു ചൊല്ലി
മനം നിറക്കാമെങ്കിലും ,
മനക്കണ്ണില്‍ തെളിയുന്നതുപോലെയെന്ന്
മുറിച്ചു പറയാനും വയ്യ ....
മധുമതികള്‍ ഇവര്‍ക്കൊക്കെ എന്തുമാകാം...
മങ്ങിയതെങ്കിലും എല്ലാം കാണാം
മൂക്കും ചുണ്ടും വായും നോക്കാം
മുഖരേഖയപ്പാടെ വായിച്ചെടുക്കാം.
മനസ്സിലാകാത്ത ഒരു കാര്യമുണ്ട്
മത്തു പിടിച്ച നോട്ടമൊഴിവാക്കാന്‍
മുഖംമൂടി ധരിക്കുന്നവര്‍
മയ്യെഴുതി കറുപ്പിച്ച കണ്ണുകള്‍ കൊണ്ട്
മുഖപടത്തിനു പിന്നിലിരുന്ന്,
നമ്മളെയിങ്ങനെ നോക്കാമോ ..?
പാടില്ല ആശാനെ.... ഒരിക്കലും ഇങ്ങനെ നോക്കാന്‍ പാടില്ല..........
ReplyDeleteഎനിക്കുമുണ്ടൊരു ബ്ലോഗ്..... വരുമെന്നും ചങ്ങാതിയാകുമെന്നും വിശ്വസിക്കുന്നു.........
www.vinerahman.blogspot.com
നന്ദി ... വാവയുടെ ചങ്ങാതിക്കൂട്ടത്തില്‍ ഞാനും ചേര്‍ന്നിട്ടുണ്ട് ...
Deleteഎനിക്കും പിടുത്തം കിട്ടാത്ത സംഗതിയാണിത്. കണ്ണ് മാത്രം കാണാം അതാണെങ്കില്‍ പേടമാന്‍ കണ്ണുകള്‍ അനുസ്മരിപ്പിക്കും വിധം വെളുത്ത പാത്രത്തിലെ കറുത്ത ഗോലി പോലെ നിര്‍ത്താതെ ഇളകിക്കൊണ്ടിരിക്കുന്നു. യൌവനത്തിന്‍റെ പുലര്‍ക്കാല വേളയില്‍ പഴയ ദല്‍ഹിയിലെ തെരുവുകളില്‍ വശം കെടുത്തുന്ന ഈ കണ്ണുകളില്‍ അറിയാതെ നോക്കുകയും ഉടന്‍ കണ്ണുകള്‍ പിന്‍വലിക്കുകയും ചെയ്യുമായിരുന്നു. മുഖം ഒരാളുടെ ഐഡന്റിറ്റി ആണ്. അത് മറച്ചാല്‍ വ്യക്തി തന്നെ മറഞ്ഞു. ബലാല്‍സംഗം ചെയ്യാന്‍ വിചാരിക്കുന്നവന് എന്ത് മുഖപടം?
ReplyDeleteനന്ദി ആരിഫ് ,,,മുഖം മറക്കുന്നത് നിഷ്കളങ്കത കൊണ്ടും കപടത കൊണ്ടും ആകാം ..മുഖം മറച്ഛതുകൊണ്ട് ഒരാള്‍ നല്ലതോ അങ്ങനെ ചെയ്യാത്തതുകൊണ്ട് ഒരാള്‍ ചീത്തയോ ആകുന്നില്ല .എന്തായാലും .മുഖം മറച്ചു നടക്കാനുള്ള ഒരാളുടെ സ്വാതന്ത്ര്യത്തെ നമുക്ക് അഗീകരിക്കാം ...
Delete"കറുത്ത തുണിയ്ക്കുള്ളില്‍ മറച്ചു വയ്ക്കേണ്ടത് പെണ്ണിന്റെ വിശുദ്ധിയെ ആണ്, അവളുടെ സ്വപ്നങ്ങളെ അല്ല...."
ReplyDelete-- വിനീത് ശ്രീനിവാസന്‍ എഴുതിയ "തട്ടത്തിന്‍ മറയത്തു" ചിത്രത്തിലെ ഈ വരികള്‍ പ്രാധാന്യമുള്ളതാണ്.
നന്ദി വിഷ്ണു ...കറുത്ത തുണി വിശുദ്ധി സൂക്ഷിക്കാനാണ് എന്ന് തോന്നുന്നത് അവര്‍ക്ക് അവരെ തന്നെ വിശ്വാസമില്ലാത്തത് കൊണ്ടാകാം
Deleteപക്ഷെ ഞാൻ മുഖപടമണിഞ്ഞതെന്റെ സാഹചര്യം കൊണ്ടാണ്.. നല്ല വരികൾ..
ReplyDelete