ലക്ഷ്യങ്ങളിലേക്ക് വേഗമടുക്കാനാണ്
അവരെല്ലാവരും ആ ശകടത്തെ
അഭയമാക്കിയത്..
വേഗത പോരെന്ന സാരഥിയുടെ തോന്നലാണ്
അതിനെ ജ്വരം പിടിച്ചു തപിച്ച
നടുറോഡില്‍ കീഴ്മേല്‍ മറിച്ചതും ..
നിലവിളികള്‍ക്ക് പുറകെ ഓടിയടുത്തവര്‍
ആദ്യം തിരഞ്ഞത് വിലപിടിപ്പുള്ള
മഞ്ഞലോഹക്കഷ്ണങ്ങളാണ്...
ശുഭ്ര വസ്ത്രധാരികള്‍
ആബുലന്‍സിലെ ജീവനക്കാര്‍
ദീനരോദനം വകവെക്കാതെ ആസ്വദിച്ചത്
രക്തം പുരണ്ട നഗ്നതയും .
ജീവന്‍ നഷ്ട്ടപ്പെട്ടവര്‍ക്ക് വിലപിടിച്ചതൊന്നും
സൂക്ഷിക്കാന്‍ അവകാശമേയില്ല...
ആര്‍ത്തി മൂത്ത് കര്‍മ്മം മറന്ന്
തുന്നിക്കൂട്ടുന്നതിനു മുന്‍പേ
ഭിഷഗ്വരന്‍മാര്‍ കണ്ണും കരളും
അറുത്തെടുത്തു വില്‍ക്കാന്‍ വെച്ചു ...
മരിച്ചവരുടെ ഉറ്റ ബന്ധുക്കള്‍ക്ക്
കിട്ടാവുന്ന സഹായമാകാം
ദുഃഖ മേഘങ്ങളേ മതിമറന്നു പെയ്യിക്കാന്‍
ഉടയവര്‍ക്കും ഹേതുവായി ...
സന്മാര്‍ഗ്ഗികളെയും സല്‍കര്‍മ്മികളെയും പ്രതീക്ഷിച്ച്
അപകട ചിത്രം പൂര്‍ത്തിയാക്കുമ്പോള്‍
ദൈവത്തിനു ലഭിച്ചതോ
ഒരു പിടി നരകവാസികളെയും ..
സലീം,കവിത നന്നായി.ആശങ്കകള്‍ അസ്ഥാനത്തല്ല.എന്നാല്‍ മനുഷ്യസ്നേഹം കൈമുതലായുള്ള ഒരുപിടി മനുഷ്യര്‍ ഇന്നും ജീവിച്ചിരിപ്പുള്ളത് അനുഗ്രഹമായി കണ്ടാലും.
ReplyDeleteഅങ്ങനെയുള്ളവരും ഇല്ലെന്നല്ല ...എന്നാലും ഭൂരിപക്ഷ കാഴ്ചകളുടെ അലകും പിടിയുമാണ് ഇത്തരം രംഗങ്ങള്‍ ...നന്ദി , രമേശ് സുകുമാരന്‍ ജി ...
Deleteഅപകടത്തിനു ഇങ്ങനെയും ഒരു ചിത്രം ഉണ്ടെന്നത് ശരിതന്നെയാണ്
ReplyDeleteആശംസകള്‍
നന്ദി ...ഗോപന് കുമാര്‍ .....!
Delete