Monday 2 June 2014

ഇരുട്ടില്‍ ഒറ്റ രൂപം തെളിയുന്നവര്‍

ദൈവം കാഴ്ച്ച നല്‍കി പരീക്ഷിച്ചവര്‍,
ഞങ്ങളെപ്പോലല്ല അന്ധര്‍ നിങ്ങള്‍,
കാണേണ്ട ചീഞ്ഞു നാറിയ കാഴ്ചകള്‍
അണിയേണ്ട മുഖം മൂടി ജീവിതത്തില്‍ ..

ലോകം ഇതപ്പാടെ നിഴലുകള്‍
പ്രകാശത്തിന്‍ ദിശ മാറും നേരം
മടിയാതെ മാറുന്ന രൂപങ്ങള്‍.
കൊടും ചതിയുടെ പുണ്യാവതാരങ്ങള്‍.

ഭാഗ്യം ഇതല്ലയോ അന്ധര്‍ നിങ്ങള്‍
ദൈവത്തിന്‍ അരുമയാം സൃഷ്ടികള്‍
കുഞ്ഞു കുഞ്ഞുങ്ങളെപ്പോലെ നിഷ്കളങ്കര്‍
ക്രൂര കാഴ്ചയില്‍ നിന്നും മോചിതര്‍..

ഇരുട്ടില്‍ *ഒറ്റ രൂപം തെളിയുന്നവര്‍
കാതു കണ്ണാക്കി മാറ്റിയോര്‍ ,നിങ്ങള്‍
നിറങ്ങളില്‍ നീരാടും  നീചര്‍ തന്‍
പൊയ്മുഖം കാണാത്ത പൂജ്യര്‍ ..

നമിക്കുന്നു നിങ്ങള്‍ തന്‍ ജീവിതം
തെല്ലുമേ അല്ല ദുഷ്കരം
ഒട്ടുമേ വേണ്ടിനി ദുഷ് ചിന്ത, ഈ
അന്ധത ശാപമേയല്ല  തെല്ലും..!
---------------------------------------------------------
*ദൈവ രൂപം. 

6 comments:

  1. കണ്ണുള്ളപ്പോള്‍ കണ്ണിന്റെ വിലയറിയില്ലെന്ന് പഴമൊഴി!

    ReplyDelete
    Replies
    1. നന്ദി അജിത്‌ ജി ..കുറച്ചു ദിവസമായി കാണാറില്ല എവിടെയും ?

      Delete
  2. നല്ല വരികൾ..

    ReplyDelete
    Replies
    1. ഗിരീഷ്‌ ജി നന്ദിയുണ്ട് ഒരുപാട് ,,,......

      Delete
  3. നല്ല വരികൾ. അന്ധതയൊരു ശാപമല്ല. കാഴ്ച്ചശക്തി എത്ര വലിയ അനുഗ്രഹവുമാണ്‌.!!!! അതുള്ളവർ അതിന്റെ വില ശരിക്കു മനസ്സിലക്കുന്നില്ലെങ്കിലും !!!

    മനോഹരമയി എഴുതി സലീംക്കാ.


    ശുഭാശംസകൾ......




    ReplyDelete