Friday, 28 March 2014

ആര്‍ക്കറിയാം ...?

വിജനമായൊറ്റ രാത്രികൊണ്ടെന്‍ മനം 
സ്വജനങ്ങളെയൊക്കെയും പിരിഞ്ഞീ 
രാജാവൊഴിഞ്ഞ രാജ്യം വെറും 
യാചകനായി തീര്‍ന്നു ഞാനൊറ്റ വാക്കാല്‍ 
ഒരു യാത്രാമൊഴിയാല്‍...

കൊഴിഞ്ഞെല്ലാ പൂക്കളും ഞൊടിയിലായ് 

കഴിഞ്ഞു പോയ്‌ വസന്തവും ഒടുവിലീ
കരിയുന്ന വെയിലെനിക്കേകിയീ 
കാലവും കൈവിട്ടു കനിഞ്ഞിടാതെ .

ഒരു തിരിനാളമുണ്ടകലെ തെളിയുവതെങ്കിലും 

ദൂരെ കൂരിരുട്ടിലാ പ്രഭ പുണര്‍ന്നിടാന്‍ 
കാലമെത്ര ഞാന്‍ കാത്തിരിക്കണം,ഇനിയും
കാതമെത്ര ഞാന്‍ സഞ്ചരിക്കണം...?.

4 comments:

  1. എത്ര ദൂരം സഞ്ചരിച്ചാലും ലക്ഷ്യമെത്താതെ പിന്മാറില്ല ചിലര്‍!!

    ReplyDelete
  2. അജിത് സർ പറഞ്ഞതു പോലെ, ദൂരമൊരു പ്രശ്നമേ ആക്കേണ്ട. ലക്ഷ്യം തന്നെ. യാത്ര തുടരാനുള്ള മനസ്സുണ്ടായാൽ മതി.


    വളരെ നല്ല കവിത. നാട്ടിലായിരുന്നോ? ഒരുപാട് നാളായി കണ്ടിട്ട്. കുസൃതിക്കൂട്ടങ്ങൾക്കൊക്കെ സുഖമാണോ? :)


    ശുഭാശംസകൾ.....

    ReplyDelete
  3. നന്ദി ,,,,നാട്ടിലായിരുന്നു ..എല്ലാവര്‍ക്കും സുഖം

    ReplyDelete