Wednesday, 29 October 2014

നേരും നുണയും


ചില നേരുകളുണ്ട്, 
നുണകളാണെന്നു തോന്നിപ്പിച്ച് 
അകന്നു പോകുമ്പോള്‍ മാത്രം 
സത്യമായിരുന്നെന്ന് തിരിച്ചറിയുന്നവ... 

ചില നുണകളുണ്ട്, 
നേരെന്നു തോന്നിപ്പിച്ച് 
പിരിഞ്ഞു പോകുമ്പോള്‍ 
വൃഥാ സങ്കടപ്പെടുന്നവ... 

നേരിനും നുണയ്ക്കുമിടയില്‍ 
മറ്റൊന്നുണ്ട്..

രണ്ടിനുമിടയിലെ സംഘര്‍ഷത്തില്‍ 
പെടാപ്പാടുപെട്ട് വിയര്‍ത്ത്  
നേരം സന്ധ്യമയങ്ങുമ്പോള്‍ മാത്രം 
രണ്ടും ദുഖമായിരുന്നെന്ന്  
തിരിച്ചറിയുന്ന ജീവിതം ...! 

6 comments:

  1. ഞാനൊരു നേര്‌ പറയട്ടേ..? കേക്കുമ്പൊ നേരമ്പോക്ക്‌ പറഞ്ഞതാന്ന് തോന്നല്ലേ.. നല്ല കവിതയാ. ട്ടാ..? :)


    ശുഭാശംസകൾ......




    ReplyDelete
  2. നേരമ്പോക്കല്ലാതെ നേരുരിയാടിയതിന് നന്ദി ട്ടോ ...

    ReplyDelete
  3. പറഞ്ഞതാ നുണയല്ല ...നേരുതന്നെ...

    ReplyDelete
  4. നുണ പറയാത്ത നേരിന് ...നന്ദി അനു രാജ്...

    ReplyDelete
  5. ഇവിടെ ആദ്യമാണെന്ന് തോന്നുന്നു.....നല്ല കവിതക്ക്‌ ഭാവുകങ്ങള്‍ ,അഭിനന്ദനങ്ങള്‍ !

    ReplyDelete
  6. സ്വാഗതം ...ആദ്യത്തെ വരവിന് ....നന്ദി ..ഈ അഭിപ്രായത്തിന് ..

    ReplyDelete