Sunday, 21 June 2026

പൊന്നേ ഉറങ്ങുറങ്ങൂ....

 


ഉണ്ണീ ഉറങ്ങുറങ്ങു 

പൊന്നേ ഉറങ്ങുറങ്ങു 

വർണ്ണ കിനാ കണ്ണിലായ് 

കുന്നോളം കണ്ടുറങ്ങു....


ചന്തമെഴുന്നൊരന്തി 

ഇന്ദുകലയും കൂടി 

മന്ദാര പൂ വിടർത്തും 

ചെന്താരം നിറഞ്ഞ ഭംഗി ! 


അല്ലീയുറങ്ങുറങ്ങു അച്ഛന്റെ 

മല്ലിപ്പൂ മുത്തുറങ്ങൂ 

അല്ലലില്ലാ പുലരീ -വിടരാന്‍ 

മുല്ലപ്പൂ മൊട്ടുറങ്ങൂ....


അംബരം മുട്ടോളമീ , നൊമ്പരം 

നെഞ്ചകം തിങ്ങി വിങ്ങി 

അമ്പിളിപ്പൂവുറങ്ങാൻ , പൊന്നേ 

അച്ഛനെ കേട്ടുറങ്ങൂ...


തായയില്ലാത്തോരല്ലല്‍ നിന്നെ 

തെല്ലുമുലച്ചിടാതെ 

താതനാം ഞാനില്ലേ , കൂടെ 

കുഞ്ഞേ ഉറങ്ങുറങ്ങൂ.....

No comments:

Post a Comment