ഏറെ പ്രിയപ്പെട്ടൊരാളെ പ്രതീക്ഷിച്ചു
രാവു വെളുക്കുവാന്‍ കാത്തിരുന്നെത്രയോ
വരുമെന്ന ചിന്തയില്‍ പുകഞ്ഞിരിന്നെത്രയോ
കറുത്തു വെളുത്തു മറഞ്ഞ ദിനങ്ങളില്‍
നിനക്കെന്‍റെ ഉള്ളം അമ്മാനമാടുവാന്‍
നെഞ്ചിന്‍റെ കൂട് കുത്തിപ്പിളര്‍ക്കുവാന്‍
കഴിയുന്ന മനസ്സിതെങ്ങനെ തോഴാ
കൈവന്നിതോട്ടും എനിക്കാവില്ല ഓര്‍ക്കാന്‍
ഏറ്റം പ്രിയങ്കരമെന്നു നിനച്ചു ഞാന്‍
ഊറ്റം കൊണ്ടൊരാ നാളില്‍ ഒരിക്കലും
ഓര്‍ത്തില്ല ഉയര്‍ച്ചകള്‍ താഴ്ച്ചകളിത്രമേല്‍
ചേര്‍ത്തു ഞെരിക്കുമെന്‍ ജീവനെ ഒട്ടും...
അകന്നില്ല എന്നില്‍നിന്നത്രയ്ക്കുമെങ്കില്‍
പകയില്ല എന്നെ ദഹിപ്പിയ്ക്കാനെങ്കില്‍
മടങ്ങണം നിനക്കായി നോമ്പു നോറ്റെന്നും
പഞ്ചാഗ്നി മദ്ധ്യേ ഉരുകുന്നെനിക്കായി ...
കളങ്കിതയല്ലൊരു ചിന്തയാല്‍ പോലും
ചഞ്ചലയല്ല ഞാന്‍ ഇന്നോളമൊട്ടും
അറിയണം ഓര്‍ക്കാന്‍ നീ അറയ്ക്കുന്ന സത്യം
നീ പിരിഞ്ഞേറെ പോകുകിലെപ്പോഴും
പിറക്കുന്ന നോവെന്നെ കൊല്ലുന്നു നിത്യവും ..
"അറിയണം ഓര്‍ക്കാന്‍ നീ അറയ്ക്കുന്ന സത്യം
ReplyDeleteനീ പിരിഞ്ഞേറെ പോകുകിലെപ്പോഴും
പിറക്കുന്ന നോവെന്നെ കൊല്ലുന്നു നിത്യവും .."
നല്ല കവിത സലിം ഭായ്.
ഏറെ സന്തോഷം ഗിരീഷ് ജി ...!
Deleteഎങ്ങനെ കഴിയുന്നു തോഴാ!!
ReplyDeleteനല്ല കവിത
അങ്ങനെയൊക്കെ കഴിയുമായിരിക്കും അല്ലെ അജിത് ജി..? വളരെ നന്ദി ട്ടോ അഭിപ്രായത്തിന് !
Delete