വിധിക്ക് മുന്നിലായ് കഴുത്തു നീട്ടുമീ
വിരിഞ്ഞപൂക്കള്‍ തന്‍ വ്രണിത മാനസം
വെറുമോരോമല്‍ കിനാവ് പോലെയീ
ചെറു മലര്‍വാടി കനിഞ്ഞ ജീവിതം ..
വിടര്‍ന്നതെന്തിനോ മണം, ചൊരിഞ്ഞതെന്തിനോ
കടും നിറങ്ങളും നറു , സുഗന്ധവും പേറി
ചെടിക്ക് ചന്തമായ് വിടര്‍ന്ന സൂനങ്ങള്‍
അടര്‍ന്നു വീണിടും വെറുമോരോര്‍മ്മയായ്..
നിറഞ്ഞ യൌവ്വനം കവര്‍ന്നു പോകുവാന്‍
വരുന്ന വണ്ടുകള്‍ മൊഴിയും വാക്കുകള്‍
തരുന്ന മാനസ സുഖങ്ങളോക്കെയും
തകരും ചില്ലിലായ് മെനഞ്ഞ മേട പോല്‍..
ഇറുത്തെടുത്തിടും കനിവതില്ലാതെ
കൊരുത്തു ചാര്‍ത്തിടും പുലര്‍ന്ന വേളയില്‍
മറുത്തു ചൊല്ലുവാന്‍ കഴിവതില്ലാ
ചെറുത്തു നിന്നിടാ വെറും മലരുകള്‍ ..
കറുത്ത മാനസം ഭരിക്കും ലോകമില്‍
കരുത്തരായിടാന്‍ കഴിവതില്ലെങ്കില്‍ ,
പിറന്നു പോയൊരാ പിഴവിതോര്‍ത്തെന്നും
കരഞ്ഞു തീര്‍ത്തിടാം സ്വയം പഴിച്ചിടാം.
വരിക താരകം നിറഞ്ഞ മാനമേ
തിരകള്‍ നീന്തുമീ നിറഞ്ഞൊരാഴിയേ
വരും ദിനങ്ങളില്‍ ഉയര്‍ന്നു പൊങ്ങുവാന്‍
കരുത്തു നല്‍കുകെന്‍ മഹാ പ്രപഞ്ചമേ ....
കരുത്തുനല്‍കുകെന്‍ മഹാപ്രപഞ്ചമേ
ReplyDeleteമനോഹരമായിരിയ്ക്കുന്നു
മനോഹരമായ രചന. വരികളെല്ലാം ഹൃദ്യം,അർത്ഥപൂർണ്ണം.
ReplyDeleteശുഭാശംസകൾ....
നന്ദി ...!
Deleteമറുത്തു ചൊല്ലുവാന്‍ കഴിവില്ലാതെ ചെറുത്തുനില്‍ക്കാനാവാത്ത വെറും മലരുകള്‍..എല്ലാ മലരുകളുടേയും മുമ്പില്‍ ഇത്തരമോരു ജാതകം. ഓര്‍ത്താലെത്ര ഭീകരമാണ്. കരിഞ്ഞു തീരുകയും കരഞ്ഞു തീരുകയും ചെയ്യുന്ന മലര്‍മനസിന് ഈ കവിത
ReplyDeleteനന്ദി ..ഈ അഭിപ്രായത്തിനും വായനക്കും ..
Deleteഭാവനക്ക് ഒരു സല്യൂട്ട്..........
ReplyDeleteആശംസകൾ
നന്ദി ...ഈ വിലയിരുത്തലിന് ...
Deleteമനോഹരമായിരിയ്ക്കുന്നു
ReplyDeleteനന്ദി ....
Deleteവീണ പൂവിൻ മാനസം ..
ReplyDeleteനന്ദി ....
Delete