Friday, 20 March 2015

റിവേഴ്സ് ഗിയര്‍

ടലില്‍നിന്നൊരു പുഴ 
മലയുടെ മടിത്തട്ടിലേക്ക് 
തിരിച്ച് യാത്രയാകുന്നു 
നനഞ്ഞു കുതിര്‍ന്ന സമതലങ്ങള്‍ 
പാതി മുങ്ങിയ മുളങ്കൂട്ടങ്ങള്‍
പായലുകള്‍ കുളവാഴകള്‍ 
വ്യസനം സഹിക്കവയ്യാതെ  
കണ്ണ് നനയ്ക്കുന്നു... 

തെക്കേ തൊടിയിലെ മാവ്  
വിത്തിനകത്തേക്ക് തിരികെ
മടക്കയാത്രക്കൊരുങ്ങുന്നു 
പറ്റുകാരനായ കാറ്റ്  
പാട്ടുകാരായ പറവകള്‍ 
പുഴുക്കള്‍ പുളിയുറുമ്പുകള്‍ 
ഇനിയെന്ന് കാണുമെന്നോതി
സങ്കടപ്പെടുന്നു...  

ഉതിര്‍ന്നു വീണൊരു നക്ഷത്രം 
മാനം തേടി വീണ്ടും 
തിരിച്ചു പോകുന്നു... 
പുല്ലാങ്കുഴല് തേടിയൊരു 
ആര്‍ദ്ര നാദം തിരികെ മടങ്ങുന്നു...

സ്വന്തമെന്ന് കരുതുന്ന 
ഇടങ്ങള്‍ ഉപേക്ഷിച്ച് 
മടങ്ങിപ്പോവുകയെന്നാല്‍ 
ജീവന്‍ വെടിഞ്ഞൊരു 
ജഡത്തിന്‍റെ യാത്ര തന്നെ ..!!! 

6 comments:

  1. സ്വന്തമായ ഇടങ്ങള്‍ ആര്‍ക്കുണ്ട്?!!

    ReplyDelete
  2. സ്വന്തമായ ഇടങ്ങള്‍ ആര്‍ക്കുമില്ലെങ്കിലും സ്വന്തമെന്നു കരുതുന്ന ഇടങ്ങള്‍ എല്ലാവര്‍ക്കുമുണ്ട് ..നന്ദി അജിത്‌ ജി ...!

    ReplyDelete
  3. മൃത പ്രായമായ ജീവിതം.അല്ലെ സലിം.

    ReplyDelete
  4. അതെ `ബിപിന്‍ ജി ...!

    ReplyDelete
  5. വളരെ നന്നായി സലിം .....സാരവത്തായ കവിത ഒരു മടക്കയാത്രയെ ഓര്‍മ്മപ്പെടുത്തുന്നു ....സഫലമാവട്ടെ നമ്മുടെ തിരിച്ചു പോക്കുകള്‍ !

    ReplyDelete
  6. നമ്മുടെ ഏവരുടെയും യാത്രകള്‍ സഫലമാകാന്‍ എന്റെയും പ്രാര്‍ത്ഥനകള്‍ ...ഒപ്പം സാഹിബിന് നന്ദിയും ...

    ReplyDelete