Saturday, 17 May 2014

ഭരണാധികാരി


കര്‍മ്മനിരതരുടെ വഴിത്താരകളില്‍
കടല്‍ വഴിമാറും
കാറ്റ് മാറി വീശും
കാലം പോലും കാത്തു നില്‍ക്കും.

ഉയിര്‍ വെടിഞ്ഞാല്‍ പോലും
ഇവര്‍ ഉശിര് കാട്ടും
ഉറങ്ങുമ്പോഴും ഉണര്‍ന്നിരിക്കും...

ഉയരേ പറക്കുമ്പോഴും
ഇരയില്‍ കണ്ണു വെക്കും.
കളം നിറഞ്ഞു കളിക്കുമ്പോഴും
കാണികള്‍ക്കൊപ്പം കയ്യടിക്കും ...

ചേറിലുറഞ്ഞാല്‍ പോലും
നറു താമരയായ് വിടരും.
രഹസ്യമായി ചെകുത്താനെന്നോതുന്നവര്‍
പരസ്യമായി ദൈവമെന്നു വാഴ്ത്തും....

ചിലരങ്ങനെയാണ് ..
ഉരുക്ക് ഹൃദയമുള്ളവര്‍ ,ഇവര്‍
ചേരിയില്‍ പിറന്നാലും
നാടിനേ നയിക്കും. 

7 comments:

  1. ചിലരങ്ങനെയാണ് ..

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. ചേറിലുറഞ്ഞാല്‍ പോലും
    നറു താമരയായ് വിടരും.
    രഹസ്യമായി ചെകുത്താനെന്നോതുന്നവര്‍
    പരസ്യമായി ദൈവമെന്നു വാഴ്ത്തും.... Good.

    ReplyDelete
    Replies
    1. നന്ദി സര്‍ ...വായനക്ക് , അഭിപ്രായത്തിന് !

      Delete
  4. കർമ്മശുദ്ധി കാലം തെളിയിക്കട്ടെ...

    നന്നായി എഴുതി സലീംക്കാ...

    ശുഭാശം സകൾ.....


    ReplyDelete
    Replies
    1. കാത്തിരിക്കാം സൗഗന്ധികം ...! നന്ദി ട്ടോ ...

      Delete