Wednesday, 21 May 2014

നിനക്കെന്‍ പ്രാര്‍ത്ഥനകള്‍ .. ...!

കനലുപോലുള്ള നിന്‍ കണ്ണുകള്‍ കാട്ടി 
വാക്കിനഗ്നി തുപ്പിയൊരു വ്യാളിപോല്‍
ദുര്‍ഗ്ഗ നീ ഇക്കണ്ട കോപമിതൊക്കെയും
എങ്ങിനൊളിപ്പിച്ചിതിത്ര നാളും...?

അറിയാതെ ചെയ്തൊരു തെറ്റിനു മാപ്പിതു ,
എത്ര ചോദിച്ചു കൈകള്‍ കൂപ്പി 
മാപ്പ് നല്കുവാനാവാത്തതെന്തു നിന്‍ പൂമനം 
കല്ല്‌ കണക്കു കനത്തു പോയോ?. 

മര്‍ത്യനാകുകില്‍ തെറ്റുകള്‍ ചെയ്തിടാം 
ബോധ്യമാകുകില്‍ പശ്ചാതപിച്ചിടാം
മാപ്പ് നല്‍കുവാനായില്ലേല്‍ ഭൂമിയില്‍ 
കുലം മുടിഞ്ഞെന്നോ നാം മായുകില്ലേ?.

എന്തിനിത്ര നാള്  ചിരിച്ചു നീ 
ചന്തമേറുന്ന പൂമുഖം കാട്ടി 
വെന്തു പോകുന്ന വാക്കാലെന്നെ  നീ 
എന്തിനെന്നെ കത്തിച്ചു പച്ചയായ് ..?

സത്യമെന്തെന്നറിഞ്ഞിടും നീ സഖീ 
വ്യര്‍ത്ഥ ജീവിത പാന്ഥാവിലൊരു ദിനം
അന്ന് കണ്ണു നനയാതിരിക്കുവാന്‍ 
ഇന്നേ നിനക്കെന്‍റെ പ്രാര്‍ത്ഥനകള്‍ ...! 

6 comments:

  1. മര്‍ത്യനാകുകില്‍ തെറ്റുകള്‍ ചെയ്തിടാം
    ബോധ്യമാകുകില്‍ പശ്ചാതപിച്ചിടാം
    മാപ്പ് നല്‍കുവാനായില്ലേല്‍ ഭൂമിയില്‍
    കുലം മുടിഞ്ഞെന്നോ നാം മായുകില്ലേ?.

    മനോഹരമായ വരികൾ. ഹൃദയസ്പർശിയായ രചന. മനോഹരമായി എഴുതി സലീംക്കാ.

    മുകളിലെ ചിത്രം കണ്ടപ്പോൾ,

    "പാലപ്പൂവിതളിൽ...
    വെണ്ണിലാപ്പുഴയിൽ".... എന്നു പാടാൻ തോന്നി. അതിമനോഹരമായ ചിത്രം.


    ശുഭാശംസകൾ.....

    ReplyDelete
    Replies
    1. നന്ദി സൗഗന്ധികം ..അഭിപ്രായത്തിനു നന്ദി ട്ടോ ..!

      Delete
  2. എന്റെയും പ്രാര്‍ത്ഥനകള്‍..
    നല്ല വരികൾ..
    ആശംസകൾ സലിം ജി..

    ReplyDelete
  3. Nalla varkal.

    മര്‍ത്യനാകുകില്‍ തെറ്റുകള്‍ ചെയ്തിടാം
    ബോധ്യമാകുകില്‍ പശ്ചാതപിച്ചിടാം..... Good

    ReplyDelete