Monday 12 August 2013

രണ്ടെന്ന സത്യം ..!

 
 
തീരാത്ത ദുഃഖത്തിന്‍ തീക്കടല്‍ തീര്‍ത്തു നീ 
തോരാത്ത കണ്ണുനീര്‍ പകരം നല്‍കി 
ദൂരെ ദൂരേക്ക്‌ മറഞ്ഞെങ്കിലും പ്രിയാ 
ചാരെ നീയുണ്ടെന്നറിയുന്നു ഞാന്‍ ..

എന്തിനോ യാത്രയാകുന്നോരീ വഴികളില്‍ 
കൂട്ടിനൊരാളില്ല കൂരിരുട്ടെങ്ങും 
കേട്ടിടുന്നോരോ ചെറു ശബ്ദങ്ങളില്‍ പോലും  
ഞെട്ടുന്നു ഞാനീ ഇരവിലും പകലിലും  .

ജീവിതം ഇരുട്ട് നിറയുന്നതെപ്പോഴും
ഈ വിധം കണ്ണുകള്‍ മരിക്കുമ്പോഴല്ല  
മനസ്സും ശരീരവും ഒന്നായിട്ടൂള്ളോരാള്‍ 
എല്ലാം വെടിഞ്ഞു പിരിയുമ്പോഴല്ലോ 

ഇണപിരിയാത്തൊരീ ഞങ്ങളിലൊന്നിനെ
പിണമാക്കി മാറ്റി പിരിച്ചെടുക്കുമ്പോള്‍ 
കളിയായിട്ടെങ്കിലും ഓര്‍ക്കാണോ ദൈവം 
മരിക്കുന്നതൊരാളല്ല രണ്ടെന്ന സത്യം ..!

6 comments:

  1. ജീവിതത്തിന്റെ നടുക്കടലില്‍ വെച്ച് വിധിവൈപരീത്യത്താല്‍ വൈധവ്യമനുഭവിക്കേണ്ടിവരുന്നവര്‍...ഒരുപാട് പേരുണ്ട് സമൂഹത്തില്‌‍...പക്ഷെ സ്ത്രീകള്‍ ദുര്‍ബല ഹൃയരെങ്കിലും ജീവിതത്തിന്റെ വെല്ലുവിളികള്‍ നേരിടാനുളള പ്രത്യേക സിദ്ധി ദൈവം അവര്‍ക്കു കൊടുത്തിട്ടുണ്ട്

    ReplyDelete
  2. അകലെയാണെങ്കിലും കേൾക്കുന്നു ഞാനെന്നും....

    നല്ല കവിത

    ശുഭാശംസകൾ...

    ReplyDelete
  3. മുഖരേഖയില്‍ പതിവ് തെറ്റിയ്ക്കാതെ ഒരു നല്ല കവിത!

    ReplyDelete
  4. അര്ത്ഥവത്തായ കവിത. അഭിനന്ദനങ്ങൾ. ആശംസകൾ.

    ReplyDelete