ജരാ നര ബാധിച്ചവര്‍ക്കിനി
ആഗ്രഹിക്കാനൊന്നുമില്ല...
ജീവിതാന്ത്യം വരെ
വിയര്‍പ്പു ചിന്തി സമ്പാദിച്ചു കൂട്ടിയത്
സ്വപ്നം കണ്ടിരിപ്പുണ്ട്
അവകാശികള്‍....
വൃദ്ധസദനത്തിലേക്ക് വഴിയൊരുക്കി
സ്വന്തം രക്തത്തില്‍ പിറന്ന
അവകാശികള്‍ ..
കണക്കു കൂട്ടി ജീവിതത്തെ നേരിട്ട്
വിജയം വരിച്ചവര്‍ക്ക്
കൂട്ടാനും കിഴിക്കാനുമാവാത്ത കണക്കേകി
ജീവിതാവസാനം കൈകഴുകുന്നു ദൈവവും ..
ആരും ദയവു കാട്ടാത്ത വാര്‍ദ്ധക്യം
എനിക്കുണ്ടാകുമെന്നറിഞ്ഞിരുന്നെങ്കില്‍
അവകാശത്തര്‍ക്കങ്ങളില്ലാതെ എനിക്കും
പിറക്കും മുന്‍പേ മരിക്കാമായിരുന്നു
എങ്കിലും,എനിക്കുമുണ്ടൊരു രജത രേഖ....
ഉച്ചനീചത്വങ്ങള്‍ തെല്ലുമേശാതെ
വാരിപ്പുണരാന്‍ കാത്തിരിക്കുന്നുണ്ടെന്നെ
അവകാശികള്‍ക്കാര്‍ക്കും വേണ്ടാത്ത
ആറടി മണ്ണ് ...
ആഗ്രഹിക്കാനൊന്നുമില്ല...
ജീവിതാന്ത്യം വരെ
വിയര്‍പ്പു ചിന്തി സമ്പാദിച്ചു കൂട്ടിയത്
സ്വപ്നം കണ്ടിരിപ്പുണ്ട്
അവകാശികള്‍....
വൃദ്ധസദനത്തിലേക്ക് വഴിയൊരുക്കി
സ്വന്തം രക്തത്തില്‍ പിറന്ന
അവകാശികള്‍ ..
കണക്കു കൂട്ടി ജീവിതത്തെ നേരിട്ട്
വിജയം വരിച്ചവര്‍ക്ക്
കൂട്ടാനും കിഴിക്കാനുമാവാത്ത കണക്കേകി
ജീവിതാവസാനം കൈകഴുകുന്നു ദൈവവും ..
ആരും ദയവു കാട്ടാത്ത വാര്‍ദ്ധക്യം
എനിക്കുണ്ടാകുമെന്നറിഞ്ഞിരുന്നെങ്കില്‍
അവകാശത്തര്‍ക്കങ്ങളില്ലാതെ എനിക്കും
പിറക്കും മുന്‍പേ മരിക്കാമായിരുന്നു
എങ്കിലും,എനിക്കുമുണ്ടൊരു രജത രേഖ....
ഉച്ചനീചത്വങ്ങള്‍ തെല്ലുമേശാതെ
വാരിപ്പുണരാന്‍ കാത്തിരിക്കുന്നുണ്ടെന്നെ
അവകാശികള്‍ക്കാര്‍ക്കും വേണ്ടാത്ത
ആറടി മണ്ണ് ...
ചിന്തിക്കാന്‍ വക നല്‍കുന്ന വരികള്‍ ....
ReplyDeleteനന്ദി ശ്രുതി ....!
Deleteജീവിതാവസാനം കൈകഴുകുന്നു ദൈവവും ..
ReplyDeleteനന്ദി ....Kalavallabhan.
Deleteവേണ്ട തിരിച്ചറിവ്.കവിത നന്നായി.
ReplyDeleteനന്ദി ....രമേഷ്സുകുമാരന്‍..
ReplyDelete