ആറു മാസം വയറ്റിലുണ്ടായിരിക്കെ
പുറപ്പെട്ടിറങ്ങിപ്പോയ അച്ഛനെയോര്‍ത്താണ്
ഉറക്കത്തില്‍ പോലും അമ്മയിങ്ങനെ
ഉറക്കെയുറക്കെ തേങ്ങുന്നത്
അടുപ്പ് പുകയാത്ത ആണ്ടറുതികളില്‍
അച്ഛന്‍ മിണ്ടാതിറങ്ങിപ്പോകുന്നത്
പുത്തരിയല്ലാത്തത് കൊണ്ടാവണം
തിരുവോണത്തിന്‍റന്ന് ആളെ കാണാഞ്ഞ്
ആരും തിരയാന്‍ പോയില്ലത്രേ..
ചതയത്തിന്‍റന്നാണ് അമ്മയും നാട്ടാരും
താതനെ തപ്പിയിറങ്ങുന്നതത്രേ
ചാരായ ഷാപ്പും ചീട്ടുകളി ക്ലബ്ബും
മാരായമംഗലത്തെ പെങ്ങടെ വീടും
പട്ടാമ്പിയിലെ സിനിമാക്കൊട്ടകയും
പൊട്ടക്കിണറും കുണ്ടും കുഴിയും തിരഞ്ഞ്
നാട്ടാരവസാനം ഒന്നടങ്കം വിധിയെഴുതി
കുട്ടേട്ടന്‍ മരിച്ചു ,,,
അന്നെന്‍റമ്മ കരഞ്ഞോ ഉരുകിയോ എന്ന്
ഇന്നും എനിക്കറിയില്ല
മാട്ടായിലന്നൊരാള് തീവണ്ടി മുട്ടി മരിച്ചപ്പോ
കുണ്ടുകുളത്തിലൊരാള് മുങ്ങിമരിച്ചപ്പോ
കേട്ടവരൊക്കെയന്നത് അച്ഛനെന്ന് പറഞ്ഞപ്പോ
ഞെട്ടിത്തരിച്ചിരിക്കണം എന്‍റെയമ്മ .
കൊളുത്ത് പൊട്ടി പെട്ടിയില്‍
ഒളിച്ചു വെച്ച താലിമാല ഒരുനാള്‍
വിളക്കിച്ചേര്‍ക്കാന്‍ തിരഞ്ഞപ്പോഴാണ്
നിലവിളക്കും നിറപറയും സാക്ഷിയാക്കി
വല്ലഭനോട് ചേര്‍ത്തു ബന്ധിച്ചതും ഒടുവില്‍
കാലം ചെയ്തത് അമ്മയറിഞ്ഞതത്രേ
അരപ്പവന്‍റെ ഒരിയക്കലും പൊട്ടാത്തതെന്ന്
അന്നോളം അമ്മ കരുതിയ ഉറപ്പും
പൊട്ടിത്തകര്‍ന്നെന്നു വിശ്വസിക്കാന്‍
പാവം അവര്‍ക്കന്ന് കഴിഞ്ഞതേയില്ല
ഇടയ്ക്കൊരു ഓലച്ചൂട്ടിന്‍റെ വെളിച്ചം
ഇടവഴി താണ്ടി നീന്തി വരുമ്പോള്‍
അടുത്തവീട്ടിലെ പട്ടി നിറുത്താതെ കുരുക്കുമ്പോള്‍
മുറ്റത്തൊരു കാല്‍പെരുമാറ്റം കേള്‍ക്കുമ്പോള്‍
വേറുതെയാണെന്നറിഞ്ഞിട്ടും അമ്മ
ഉമ്മറവാതില്‍ തുറന്നു നോക്കാറുണ്ട് .
എട്ടു വര്‍ഷം കൂടെ കഴിഞ്ഞിട്ടും
പട്ടിണിയല്ലാതെ മറ്റൊന്നും നല്‍കാതെ
ഇഷ്ടത്തോടെ ഒന്ന് ചേര്‍ത്തമര്‍ത്താതെ
തന്‍റെ രക്തത്തില്‍ പിറന്ന മക്കളെ
മടിയിലിരുത്തി ഒരിക്കല്‍ പോലും ഓമനിക്കാതെ
ഭീരുവിനെപ്പോലെ ഒളിച്ചോടിയ അച്ഛനോടാണ്
അമ്മ്യ്ക്കിന്നും എന്നെക്കാള്‍ ഇഷ്ടം .....!!!
പുറപ്പെട്ടിറങ്ങിപ്പോയ അച്ഛനെയോര്‍ത്താണ്
ഉറക്കത്തില്‍ പോലും അമ്മയിങ്ങനെ
ഉറക്കെയുറക്കെ തേങ്ങുന്നത്
അടുപ്പ് പുകയാത്ത ആണ്ടറുതികളില്‍
അച്ഛന്‍ മിണ്ടാതിറങ്ങിപ്പോകുന്നത്
പുത്തരിയല്ലാത്തത് കൊണ്ടാവണം
തിരുവോണത്തിന്‍റന്ന് ആളെ കാണാഞ്ഞ്
ആരും തിരയാന്‍ പോയില്ലത്രേ..
ചതയത്തിന്‍റന്നാണ് അമ്മയും നാട്ടാരും
താതനെ തപ്പിയിറങ്ങുന്നതത്രേ
ചാരായ ഷാപ്പും ചീട്ടുകളി ക്ലബ്ബും
മാരായമംഗലത്തെ പെങ്ങടെ വീടും
പട്ടാമ്പിയിലെ സിനിമാക്കൊട്ടകയും
പൊട്ടക്കിണറും കുണ്ടും കുഴിയും തിരഞ്ഞ്
നാട്ടാരവസാനം ഒന്നടങ്കം വിധിയെഴുതി
കുട്ടേട്ടന്‍ മരിച്ചു ,,,
അന്നെന്‍റമ്മ കരഞ്ഞോ ഉരുകിയോ എന്ന്
ഇന്നും എനിക്കറിയില്ല
മാട്ടായിലന്നൊരാള് തീവണ്ടി മുട്ടി മരിച്ചപ്പോ
കുണ്ടുകുളത്തിലൊരാള് മുങ്ങിമരിച്ചപ്പോ
കേട്ടവരൊക്കെയന്നത് അച്ഛനെന്ന് പറഞ്ഞപ്പോ
ഞെട്ടിത്തരിച്ചിരിക്കണം എന്‍റെയമ്മ .
കൊളുത്ത് പൊട്ടി പെട്ടിയില്‍
ഒളിച്ചു വെച്ച താലിമാല ഒരുനാള്‍
വിളക്കിച്ചേര്‍ക്കാന്‍ തിരഞ്ഞപ്പോഴാണ്
നിലവിളക്കും നിറപറയും സാക്ഷിയാക്കി
വല്ലഭനോട് ചേര്‍ത്തു ബന്ധിച്ചതും ഒടുവില്‍
കാലം ചെയ്തത് അമ്മയറിഞ്ഞതത്രേ
അരപ്പവന്‍റെ ഒരിയക്കലും പൊട്ടാത്തതെന്ന്
അന്നോളം അമ്മ കരുതിയ ഉറപ്പും
പൊട്ടിത്തകര്‍ന്നെന്നു വിശ്വസിക്കാന്‍
പാവം അവര്‍ക്കന്ന് കഴിഞ്ഞതേയില്ല
ഇടയ്ക്കൊരു ഓലച്ചൂട്ടിന്‍റെ വെളിച്ചം
ഇടവഴി താണ്ടി നീന്തി വരുമ്പോള്‍
അടുത്തവീട്ടിലെ പട്ടി നിറുത്താതെ കുരുക്കുമ്പോള്‍
മുറ്റത്തൊരു കാല്‍പെരുമാറ്റം കേള്‍ക്കുമ്പോള്‍
വേറുതെയാണെന്നറിഞ്ഞിട്ടും അമ്മ
ഉമ്മറവാതില്‍ തുറന്നു നോക്കാറുണ്ട് .
എട്ടു വര്‍ഷം കൂടെ കഴിഞ്ഞിട്ടും
പട്ടിണിയല്ലാതെ മറ്റൊന്നും നല്‍കാതെ
ഇഷ്ടത്തോടെ ഒന്ന് ചേര്‍ത്തമര്‍ത്താതെ
തന്‍റെ രക്തത്തില്‍ പിറന്ന മക്കളെ
മടിയിലിരുത്തി ഒരിക്കല്‍ പോലും ഓമനിക്കാതെ
ഭീരുവിനെപ്പോലെ ഒളിച്ചോടിയ അച്ഛനോടാണ്
അമ്മ്യ്ക്കിന്നും എന്നെക്കാള്‍ ഇഷ്ടം .....!!!
No comments:
Post a Comment