നിന്നോടിങ്ങനെ കലഹിച്ചും
പിന്നെയിങ്ങനെ സ്നേഹിച്ചും
പെണ്ണേ കൊഴിഞ്ഞിടും നാളുകള്‍
നമ്മള്‍ മണ്ണായ് മാറും വരേയ്ക്കും.
എന്നോടിനിയെന്നു കാണും
എന്നോതിയുള്ളീ പരിഭവം
എന്നേയെരിക്കുന്നു ചുടലയില്‍
ഒന്നായെന്‍ തനുവും മനവും...
വിണ്ണിലെ താരകള്‍ പോലും
കണ്‍ ചിമ്മിയുറങ്ങുന്ന യാമവും
കണ്ണീരുണങ്ങാതിരിക്കും ഞാന്‍
എണ്ണിയാല്‍ തീരാത്ത ചിന്തയാല്‍...
ഒന്നോര്‍ത്താല്‍ എന്തിനീ ദുഃഖം
കണ്ണ് തോരാതെയുള്ലൊരീ സങ്കടം
വന്നു ചേരാനുള്ളതായൊന്നും
തെന്നി മാറുകില്ലീ ഭൂവിലൊട്ടും ...!
ലെറ്റേഴ്സ് ബോൾഡാക്കിയപ്പൊ ചെറുതിൻറെ ബ്രൌസറിൽ വള്ളികളൊന്നും കാണണില്യ. അതോണ്ട് ആദ്യ വായന കോമഡിയായിരുന്നു. എണ്ണയാൽ തീരാത്ത ചന്തയാൽ എന്നൊക്കെ...! കവിത........വോക്കെ :)
ReplyDeleteഹ ഹ ചെറുതേ..ഇപ്പോത്തന്നെ മാറ്റുന്നു ആ ബോള്‍ഡ് ...നന്ദി ട്ടോ ..!
ReplyDeleteഒന്നോര്‍ത്താല്‍ എന്തിന്........!!
ReplyDeleteവളരെ അര്‍ത്ഥവത്തായ കവിത!!
നന്ദി അജിത് ജി ..
DeleteGreat
ReplyDelete