ശങ്കരാ എന്തിനീ പാപം സ്വന്തം
ചങ്ക് കലക്കുന്ന പാതകം നിന്‍റെ
ഉടുമുണ്ട് പോലും ഉടുക്കാന്‍
കഴിയാതുഴലുന്ന കോലം..?
ശങ്കരാ മറക്കണം എല്ലാം
ദുഃഖമെല്ലാര്‍ക്കുമുണ്ടെന്നുമോര്‍ക്കണം
സോമപാനം നടത്തുന്നതല്‍പ്പവും
കേമമല്ലെന്നറിയണം നീയും ..
നിത്യക്കൂലിയായ് കിട്ടുന്ന നാണയം
സ്വന്തം മക്കള്‍ക്ക് കിട്ടേണ്ട അന്നം
എന്തിനെണ്ണിക്കൊടുത്തു നീ
അന്തി നേരത്തു ബോധം കെടുന്നു..?
തമ്പ്രാ പൊറുക്കണം മാപ്പാക്കണം
ഇനിയില്ല ഇതുപോലെ പാനം
ഇത്തരം ഉപദേശമല്‍പ്പം അവിടുന്ന്
നല്‍കണം അങ്ങേടെ മോനും...
എങ്കിലും തമ്പ്രാ മാപ്പ്
നിര്‍ത്തി ഞാന്‍ എല്ലാം തമ്പ്രാന്‍റെ
ചെറിയ മോനോത്തുള്ള കൂട്ടും
കള്ളുഷാപ്പിലെ ഒരുമിച്ച കുടിയും...!
തമ്പ്രാ പൊറുക്കണം മാപ്പാക്കണം
ReplyDeleteഇനിയില്ല ഇതുപോലെ പാനം
ഇത്തരം ഉപദേശമല്‍പ്പം അവിടുന്ന്
നല്‍കണം അങ്ങേടെ മോനും...
നന്ദി സര്‍ ...ഈ വായനക്ക് ....
Deleteഹഹഹ
ReplyDeleteഎങ്ങനെയെങ്കിലും നിര്‍ത്തിയാല്‍ മതിയാരുന്നു
അതെന്നെ അജിത് ജി ..എങ്ങനെയെങ്കിലും നിര്‍ത്തിയാല്‍ മതിയാരുന്നു
Deleteമുടങ്ങാത്ത ഈ വരവിനും വായനക്കും നന്ദി അജിത് ജി ..!
അപ്പൊ കൂട്ടാണ് കാര്യം,,
ReplyDeleteകുടിയൻ കൂട്ട് വേണ്ടാല്ലേ..
നല്ല കവിത..
നന്ദി ഗിരീഷ് ജി ....ഈ വരവിന് . വായനയ്ക്ക് ,
Deleteനന്നായിരിക്കുന്നു.
ReplyDeleteനന്ദി ....!
ReplyDeleteഇനീപ്പോ നിർത്തല്ലാതെ വേറെ വഴിയില്ല ..എല്ലാം പൂട്ടാൻ പോവല്ലേ .....നന്നായി എഴുതി ..
ReplyDeleteപൂട്ടട്ടെ ...എന്നാലും കിട്ടുമല്ലോ ഈ സാധനം ..!
Deleteനന്ദി .ഈ വരവിനും വായനയ്ക്കും വരമൊഴിയ്ക്കും...