Sunday 18 January 2015

കുഞ്ഞു കവിതകള്‍


ണ്ണ് മടുത്തു നിനക്കിന്നു കേറി 
വിണ്ണിലായ് താമസം ഹാ എന്തൊരത്ഭുതം 
ഇന്ന് നിന്‍ ശ്വാസം നിലച്ചാലറിയുമോ 
മണ്ണല്ലാതാരുണ്ട് പുല്‍കിടാന്‍ നിന്നെ ...?

*****************
ന്ന് മതി നിനക്കിനിയെന്നു ചൊന്നവര്‍ 
നാലെന്നും അഞ്ചെന്നും പുലമ്പുന്നിതിപ്പോള്‍ 
തിട്ടൂരമിത്രക്കിതേകിടാന്‍ മാത്രം
നട്ടെല്ലുരുക്കായി തീര്‍ന്നിവര്‍ക്കെന്നോ..?
*********************
മൃഷ്ടാന്നമുണ്ടും പോരാഞ്ഞു പിന്നെയും 
അസതിയെ തേടിയലഞ്ഞും 
ലഹരി വിളമ്പിടും  സത്രങ്ങളില്‍ ചെന്ന് 
സേവിച്ചുന്‍മത്തരായി മദിച്ചും, അല്‍പ്പവും 
ആഹരിച്ചിടാനൊട്ടും ഇല്ലാത്ത മര്‍ത്ത്യരെ 
തെല്ലുമോര്‍ക്കാത്ത നിന്നെയും സൃഷ്ട്ടിച്ചതീശന്‍...!

5 comments:

  1. ഇന്നത്തെ മനുഷ്യനെ ബാധിയ്ക്കുന്ന മൂന്നു പ്രധാന കാര്യങ്ങൾ മൂന്നു കുഞ്ഞു കവിതകളിൽ. നന്നായി.

    ReplyDelete
    Replies
    1. നന്ദി ബിപിന്‍ ജി ....

      Delete
  2. മണ്ണ് മടുത്തു നിനക്കിന്നു കേറി
    വിണ്ണിലായ് താമസം ഹാ എന്തൊരത്ഭുതം
    ഇന്ന് നിന്‍ ശ്വാസം നിലച്ചാലറിയുമോ
    മണ്ണല്ലാതാരുണ്ട് പുല്‍കിടാന്‍ നിന്നെ ...?.....നാലു വരികളില്‍ ജീവിതം മുഴുവന്‍ കൊറിയിട്ടല്ലോ....ബായ് ....നന്നായിട്ടുണ്ട് കേട്ടോ

    ReplyDelete
    Replies
    1. നന്ദി ഭായ് ,,,,, ആദ്യത്തെ ഈ സന്ദര്‍ശനത്തിന് ...

      Delete