Thursday 16 May 2013

രാധയോട്‌


രാവേറെയായിട്ടും ഉറങ്ങാത്തതെന്തു നീ  
രാധേ നിനക്കിന്നെന്തു പറ്റി ?
കാര്‍മേഘ വര്‍ണ്ണന്‍ കണ്ണന്‍റെ  ഓര്‍മ്മയില്‍ 
രാവിത് നിദ്രാ വിഹീനമായോ ..?

രാരിരം പാടിയുറക്കുവാനായിന്നു 
രാക്കുയില്‍ നിന്‍കൂടെ  ഇല്ലാഞ്ഞതോ 
പൂത്തൊരു പാരിജാതത്തിന്‍റെ മൊട്ടുകള്‍ 
തല്‍പ്പത്തില്‍ നീളെ വിതറാഞ്ഞതോ
എന്തിതു പറ്റി നിനക്കിന്നു നിദ്ര 
വഴിമാറി പോയതിതെന്തുകൊണ്ടോ ..?

തൂവെണ്ണ മേനിയില്‍ ചെമ്മേ പുരട്ടുവാന്‍ 
ചന്ദന ലേപമതില്ലാഞ്ഞതോ  
സഖിമാരു മൊഴിഞ്ഞൊരു കളിവാക്ക് നിന്നെ 
ചെറുതായോരല്‍പ്പം നോവിച്ചതോ 
എന്തിതു പറ്റി നിനക്കിന്നു നിദ്ര 
വഴിമാറി പോയതിതെന്തുകൊണ്ടോ ..?

ഒന്നുമില്ലെങ്കിലും കണ്ണന്‍റെ കനിയല്ലേ  
കണ്ണിന്‍റെ മണിയായി കരുതുന്ന സഖിയല്ലേ 
പാടില്ലയൊട്ടുമേ ഇത്രമേല്‍ ശോകം 
മറ്റാര്‍ക്കും കിട്ടും ഇത്രമേല്‍ ഭാഗ്യം !

8 comments:

  1. ലളിതഗാനം

    ReplyDelete
  2. വേറെ ഒരാവശ്യത്തിന് വേണ്ടി എഴുതിയതാ ..നന്ദി ..ആദ്യത്തെ അഭിപ്രായത്തിന് ..

    ReplyDelete
  3. കൊളളാം ഇഷ്ടപ്പെട്ടു

    ReplyDelete
  4. സ്വപ്നം കണ്ടു കിടന്നിട്ടോ, വിരഹം കൊണ്ടോ..?
    ഉറക്കച്ചടവിനാൽ നിൻ മിഴി ചുവന്നു.!!

    നന്നായി എഴുതി.

    ശുഭാശംസകൾ....

    ReplyDelete

  5. ഒന്നുമില്ലെങ്കിലും കണ്ണന്‍റെ കനിയല്ലേ
    കണ്ണിന്‍റെ മണിയായി കരുതുന്ന സഖിയല്ലേ
    പാടില്ലയൊട്ടുമേ ഇത്രമേല്‍ ശോകം
    മറ്റാര്‍ക്കും കിട്ടും ഇത്രമേല്‍ ഭാഗ്യം !

    manoharamaairikkunnu ee varikal salim..continue writing ...

    ReplyDelete

  6. ഒന്നുമില്ലെങ്കിലും കണ്ണന്‍റെ കനിയല്ലേ
    കണ്ണിന്‍റെ മണിയായി കരുതുന്ന സഖിയല്ലേ
    പാടില്ലയൊട്ടുമേ ഇത്രമേല്‍ ശോകം
    മറ്റാര്‍ക്കും കിട്ടും ഇത്രമേല്‍ ഭാഗ്യം !

    manoharamaairikkunnu ee varikal salim..continue writing ...

    ReplyDelete