ഹൃദയ താളം നിലച്ചാലെന്നെ നീ
സദയം ഓര്‍മ്മയില്‍ നിന്നു കളയണം
ചെറിയ കാലം നിനക്കൊപ്പമെങ്കിലും
വെറുതെയെന്‍ ചിന്തയാലെന്‍ കളത്രമേ
ഉരുകി ഇലാതെയാവരുതെന്നും
ചെറു മെഴുതിരി പോലെയിപ്പാരില്‍.
പറയാതെ വയ്യ ഈ ജീവിതമെപ്പോഴും
പിരിയേണ്ടി വന്നിടും നമ്മളെന്നെങ്കിലും
അന്നാളിലുരുകി ഉലയാതിരിക്കുവാന്‍
ഇന്നേ കരുതണം ഉള്ളിലെന്‍ വാക്കുകള്‍.
എന്തിനു കണ്ണ് നിറയ്ക്കുന്നു തലേദരി
വേദാന്തമിതെന്തിനായ് എന്നു നിനച്ചുവോ
പൊറുക്കണം സഹിക്കണം അല്ലാതെന്തു ഞാന്‍
മരണക്കിടക്കയില്‍ നിന്നുരിയാടേണ്ടൂ....
ഓര്‍ത്തിട്ടശേഷവും വിചാരപ്പെടേണ്ടെടോ
സ്വര്‍ഗ്ഗത്തിലേക്കല്ലോ എന്‍ യാത്രയും പെണ്ണെ
നീയുമെന്‍ മക്കളും കൂടെയുണ്ടെങ്കിലെ -
നിക്കെല്ലാം തികഞ്ഞോരിടമല്ലോയവിടം
ചേരുമ്പോളാരും നിനക്കില്ലയോട്ടും
പിരിയെണ്ടാതാണൊരു നാളെന്ന സത്യം
മരണവിചാരത്താലാരുണ്ട് പത്നീ
നരനായി ജീവിപ്പതിങ്ങീ ഭൂമിയില്‍
ചേതനയറ്റുപോയ് എന്നുറപ്പായെന്നാല്‍
വേദന തോന്നരുതൊട്ടും നിന്‍ ഹൃത്തില്‍
മക്കളെപ്പോറ്റണം വളര്‍ത്തിയാളാക്കണം
സങ്കടം കൂടാതെ വാഴണം ദീര്‍ഘനാള്‍..
സദയം ഓര്‍മ്മയില്‍ നിന്നു കളയണം
ചെറിയ കാലം നിനക്കൊപ്പമെങ്കിലും
വെറുതെയെന്‍ ചിന്തയാലെന്‍ കളത്രമേ
ഉരുകി ഇലാതെയാവരുതെന്നും
ചെറു മെഴുതിരി പോലെയിപ്പാരില്‍.
പറയാതെ വയ്യ ഈ ജീവിതമെപ്പോഴും
പിരിയേണ്ടി വന്നിടും നമ്മളെന്നെങ്കിലും
അന്നാളിലുരുകി ഉലയാതിരിക്കുവാന്‍
ഇന്നേ കരുതണം ഉള്ളിലെന്‍ വാക്കുകള്‍.
എന്തിനു കണ്ണ് നിറയ്ക്കുന്നു തലേദരി
വേദാന്തമിതെന്തിനായ് എന്നു നിനച്ചുവോ
പൊറുക്കണം സഹിക്കണം അല്ലാതെന്തു ഞാന്‍
മരണക്കിടക്കയില്‍ നിന്നുരിയാടേണ്ടൂ....
ഓര്‍ത്തിട്ടശേഷവും വിചാരപ്പെടേണ്ടെടോ
സ്വര്‍ഗ്ഗത്തിലേക്കല്ലോ എന്‍ യാത്രയും പെണ്ണെ
നീയുമെന്‍ മക്കളും കൂടെയുണ്ടെങ്കിലെ -
നിക്കെല്ലാം തികഞ്ഞോരിടമല്ലോയവിടം
ചേരുമ്പോളാരും നിനക്കില്ലയോട്ടും
പിരിയെണ്ടാതാണൊരു നാളെന്ന സത്യം
മരണവിചാരത്താലാരുണ്ട് പത്നീ
നരനായി ജീവിപ്പതിങ്ങീ ഭൂമിയില്‍
ചേതനയറ്റുപോയ് എന്നുറപ്പായെന്നാല്‍
വേദന തോന്നരുതൊട്ടും നിന്‍ ഹൃത്തില്‍
മക്കളെപ്പോറ്റണം വളര്‍ത്തിയാളാക്കണം
സങ്കടം കൂടാതെ വാഴണം ദീര്‍ഘനാള്‍..
മരണം എന്ന വേണ്ടാത്ത അതിഥിയുടെ വരവ് എപ്പോഴെന്ന്, എങ്ങിനെയെന്ന് ആർക്കറിയാം?
ReplyDelete"പിരിയേണ്ടി വന്നിടും നമ്മളെന്നെങ്കിലും......."
നെഞ്ചുകയ്ക്കുന്ന വരികൾ.
നന്ദി ...വിജയകുമാര്‍ ജി ..
Deleteഇഷ്ടമായി....
ReplyDeleteനന്ദി ഉദയാപ്രഭന്‍ ........
DeleteGood.
ReplyDeleteചേതനയറ്റുപോയ് എന്നുറപ്പായെന്നാല്‍
വേദന തോന്നരുതൊട്ടും നിന്‍ ഹൃത്തില്‍
മക്കളെപ്പോറ്റണം വളര്‍ത്തിയാളാക്കണം
സങ്കടം കൂടാതെ വാഴണം ദീര്‍ഘനാള്‍..
നന്ദി ,,,സര്‍ ...!
ReplyDelete