Friday, 22 March 2013

ജാഗ്രത...!


ചക്രവാളങ്ങളിലേക്ക് ചെവി കൂര്‍പ്പിക്കുക 
കടലിരമ്പും പോലൊരു മുഴക്കം കേള്‍ക്കാം 
അനീതിക്കെതിരെ പടയോരുക്കവുമായി 
അക്രമത്തിന്‍റെ ചിറകരിയാന്‍ 
അധര്‍മ്മത്തിന്‍റെ  വേരറുക്കാന്‍
ഘോരാന്ധകാരത്തില്‍ ഒരു തിരി വെട്ടവുമായ്‌ 
യുദ്ധ കാഹളം മുഴക്കി അവരണയുകയാണ്... 

കണ്ണുകളില്‍ അഗ്നി ജ്വലിപ്പിച്ച് , കരങ്ങളില്‍ 
ആയിരം ആനകളുടെ കരുത്താവാഹിച്ച് 
അവര്‍ അശ്വമേധം നടത്തും...

അധികാരികളുടെ കോട്ട കൊത്തളങ്ങളില്‍ 
രാവുറങ്ങാത്ത മദ്യശാലകളില്‍ 
വേട്ടയാടിപ്പിടിച്ച കന്യകമാരുടെ 
തേങ്ങലുകളുയരുന്ന  അകത്തളങ്ങളില്‍ 
പൂഴ്ത്തിവെപ്പുകാരുടെ പാണ്ടികശാലകളില്‍ 
കൊടുങ്കാറ്റായവര്‍  ആഞ്ഞടിക്കും .

പേ പിടിച്ച വെട്ടനായ്ക്കളുടെ തലച്ചോറുകള്‍ 
അരിപ്പ പോലെ തുളച്ച് തള്ളി 
പാവങ്ങള്‍ക്കിണങ്ങാത്ത നീതിയുടെ തുലാസുകള്‍ 
വെട്ടിമുറിച്ചവര്‍  പകരം വീട്ടും ..

രക്ഷകരിവര്‍ അണയുന്ന മുഹൂര്‍ത്തം നോക്കി 
ചുവന്ന പരവതാനി വിരിച്ച് 
നമുക്ക് കാത്തിരിക്കാം ...

8 comments:

  1. നമുക്ക് കാത്തിരിയ്ക്കാം

    പണ്ട് ഏ കെ ജി പറഞ്ഞപോലെ “ഒരുപക്ഷെ ഞങ്ങളുടെ കാലത്തല്ലെങ്കില്‍ ഞങ്ങടെ കുഞ്ഞുങ്ങളുടെ കാലത്തെങ്കിലും”

    ReplyDelete
    Replies
    1. നന്ദി അജിത്‌ ..സന്ദര്‍ശനത്തിനും അഭിപ്രായത്തിനും

      Delete
  2. തീവ്രമായ വിചാരധാര. അടക്കാനാവാത്ത ആവേശം. അതെ, ശരിയാകും - ഇന്നല്ലെങ്കിൽ, നാളെ. ഭാവുകങ്ങൾ.
    http://drpmalankot0.blogspot.com
    http://drpmalankot2000.blogspot.com

    ReplyDelete
  3. കൊടുങ്കാറ്റായവര് ആഞ്ഞടിക്കട്ടെ..ശില്പ ഭദ്രതയുളള കവിത

    ReplyDelete
  4. ഉത്തിഷ്ഠത.. ജാഗ്രത..!!

    ഇഷ്ടമായി. ഉണർവേകും വരികൾ..


    ശുഭാശംസകൾ...

    ReplyDelete
  5. നന്ദി.....വന്നതിനും വായിച്ചതിനും അഭിപ്രായത്തിനും ..

    ReplyDelete
  6. ഹൃദയം നിറഞ്ഞ ആശംസകൾ .....

    ReplyDelete