കിനാവ് കാണുന്നവര്‍ക്കുള്ളതല്ല ജീവിതമെന്ന്
കാലമെനിക്ക് കാട്ടിത്തന്നപ്പോഴും
പറുദീസകള്‍ സ്വപ്നം കാണാന്‍ പഠിപ്പിച്ച
നിന്നോടെന്നിക്ക് പരിഭവമില്ല , പരാതിയും,,,
പിരിയാന്‍ നേരം ചൊല്ലുന്ന വാചകങ്ങള്‍
ഉരുകി ഒന്നായവര്‍ക്ക് മരണമൊഴിയാണ്
ജീവശ്വാസം നിലയ്ക്കുന്നതിനു മുന്‍പുള്ള
അവസാനത്തെ നിലവിളി .
ഉറ്റവരും ഉടയവരും പടനയിച്ചപ്പോള്‍
പിടിച്ചുനില്‍ക്കാനാവാതെ പോയത്
നിന്‍റെ മാത്രം കുറ്റം,
രാജമുദ്രകള്‍ അടിയറ വെയ്ക്കും മുന്‍പ്
എന്നെക്കുറിച്ചു നീ ഓര്‍ത്തതേയില്ലല്ലോ...
പ്രിയനേ...
ഹൃദയത്തിലാഴ്ന്ന നിന്‍റെ ഓര്‍മ്മകളെ
മായ്ച്ചു കളഞ്ഞേക്കാം ,പക്ഷെ
ഉദരത്തിലൂറിയ നിന്‍റെ സ്വരൂപത്തെ...?
സ്വപ്നം കണ്ട ജീവിതം
ReplyDeleteനഷ്ടമാകവേ ..
ഉദരത്തിലൂറിയ ജന്മം നിരർത്ഥകമാകുന്ന
അവസ്ഥ ദയനീയം ...
നന്ദി......!
ReplyDeleteഒരു സമ്മാനം. എന്നും ഓർത്തിരിക്കാൻ. കവിത കൊള്ളാം.
ReplyDeleteനന്ദി ബിപിന്‍ ജി ,,,
ReplyDelete