Wednesday, 5 December 2012

നരക ജിവിതം

ന്‍റെ ജീവിതം ഇങ്ങനെയാണ് ..
വര്‍ഷത്തില്‍ പതിനൊന്നു മാസവും
എനിക്ക് വേനലാണ്
ബാക്കി വര്‍ഷപാതവും  ...

മരുഭൂമിയുടെ പൊള്ളുന്ന ചൂടില്‍ നിന്നുള്ള
പാലായനമാണ്‌ എന്‍റെ വര്‍ഷപാതം ..
എരിയുന്ന തീയില്‍ നിന്ന്
കുളിരുന്ന മഞ്ഞിലേക്കൊരു ഒളിച്ചോട്ടം....

ഒരു മാസത്തെ മഴക്കോളില്‍
പെയ്തു തോരാന്‍ വെമ്പി കാത്തിരിപ്പുണ്ടാകും
പരിഭവക്കാര്‍മേഘം നിറഞ്ഞ
ഇടവപ്പാതിയും കര്‍ക്കിടകവും ..

********************************************

ഇന്ന്, ഈയാണ്ടത്തെ അവസാനത്തെ  മഴയാണ്
മടക്കയാത്രക്ക്‌ മുമ്പുള്ള മനമുരുക്കുന്ന പെരുമഴ ..
ഇനിയൊരു മഴക്കാലം വരെ പെയ്തൊഴിയാന്‍ ഭൂമിയില്ലാതെ
അലയുന്ന കാര്‍മേഘങ്ങളുടെ അവസാന തീമഴ ..

ഇനിയാ ഊഷരഭൂമിയില്‍ കത്തുന്ന വേനലാണ് 
 ജീവന്‍ എരിഞ്ഞു തീരുന്ന
പതിനൊന്നു മാസത്തെ  കൊടുംവേനല്‍ ..

എന്‍റെ ജീവിതം എന്നും ഇങ്ങനെയാണ് ..
പെയ്യാന്‍ ബാക്കിയായ മഴ  മേഘങ്ങള്‍ക്ക് കടപ്പെട്ട്
വീണ്ടുമൊരു അവധിക്കാലം വരെ
പ്രതീക്ഷയുടെ പടവുകളിലേക്ക്  പകച്ചു നോക്കി
ദിനമെണ്ണിത്തീര്‍ക്കുന്ന നരക ജീവിതം

8 comments:

  1. എന്‍റെ ജീവിതം എന്നും ഇങ്ങനെയാണ് ..
    പെയ്യാന്‍ ബാക്കിയായ മഴ മേഘങ്ങള്‍ക്ക് കടപ്പെട്ട്
    വീണ്ടുമൊരു അവധിക്കാലം വരെ
    പ്രതീക്ഷയുടെ പടവുകളിലേക്ക് പകച്ചു നോക്കി
    ദിനമെണ്ണിത്തീര്‍ക്കുന്ന നരക ജീവിതം

    ReplyDelete
  2. വിരഹ നോവിൻ പെരുമഴക്കാലം......
    .... കവിത ഇഷ്ടപ്പെട്ടു.....
    നന്മയുണ്ടാവട്ടെ .............

    ശുഭാശംസകൾ.....

    ReplyDelete
  3. എന്തായാലും വര്ഷത്തിലൊരുമാസമെങ്കിലും മഴകിട്ടുന്നുണ്ടല്ലോ...അതു തന്നെ മഹാഭാഗ്യമെന്നുകരുതുക...ആശംസകള്

    ReplyDelete
  4. ഇനിയാ ഊഷരഭൂമിയില്‍ കത്തുന്ന വേനലാണ്
    ജീവന്‍ എരിഞ്ഞു തീരുന്ന
    പതിനൊന്നു മാസത്തെ കൊടുംവേനല്‍ ..

    ReplyDelete