Thursday, 2 July 2015

പങ്കില ജീവിതം


ലോകമിങ്ങനെയൊക്കെയാ മാനവാ 
പാകമാകാത്ത വസ്ത്രം ധരിച്ചു നീ 
പാടണം ആടണം ജീവന്‍റെ മഴമേഘം
പെയ്തൊഴിഞ്ഞു തീരും വരേയ്ക്കും.  

പാപ ഭാരങ്ങളാകാം അല്ലെങ്കില്‍ 
പൂര്‍വ്വജന്മ കര്‍മ്മ ദോഷങ്ങളാകാം 
പാരിലിങ്ങനെ ആര്‍ക്കുമേ വേണ്ടാത്ത 
നരനാകുവാനെന്നു കരുതല്ലേ നീ... 

ദുഃഖമെത്രയും കരളുലച്ചീടിലും 
ദൃക്കൊരല്‍പ്പവും നനയാതിരിക്കുവാന്‍ 
ദോഷി നീയൊട്ടും ഗ്രഹിയ്ക്കാതെയെങ്ങനെ 
ധീരനായ് വാഴ്ത്തിടുമന്ന്യനാല്‍ നീ...?

ചഞ്ചല ചിന്തകള്‍ ദൂരെക്കെറിയണം 
ചിത്തമുരുക്കാക്കി ഉറപ്പാക്കി നിര്‍ത്തണം
ചിന്തയെ കൂര്‍പ്പിച്ചൊരമ്പാക്കി മാറ്റണം
ചേലില്‍ മുഖത്താത്മവിശ്വാസം മുറ്റണം  

എങ്കിലീ ലോകത്തിലൊന്നിനുമാവില്ല 
ചങ്കെടുത്തംമ്മാനമാടുവാന്‍ നിന്‍റെ 
പാപങ്ങള്‍ കര്‍മ്മ ദോഷങ്ങള്‍ക്കാവില്ല 
പങ്കിലമാക്കുവാന്‍ ജീവിതം നിന്‍റെ...! 



10 comments:

  1. ലോകം ഇങ്ങനെയൊക്കെയാണ്
    നീയാണു സൂക്ഷിക്കേണ്ടത്

    ReplyDelete
  2. നന്നായി എഴുതി സലീംക്കാ. ഇഷ്ടം


    ശുഭാശംസകൾ....

    ReplyDelete
    Replies
    1. നന്ദി സൗഗന്ധികം...!

      Delete
  3. ഒരു ജ്ഞാന പ്പാന സ്റ്റൈൽ ആയി. .കൊള്ളാം

    ReplyDelete
    Replies
    1. നന്ദി ബിപിന്‍ ജി ...

      Delete
  4. നില്‍ക്കുന്നിടത്തു നില്‍ക്കുവാന്‍ ഓടേണ്ട കാലമാണ്.

    ReplyDelete
    Replies
    1. നന്ദി ..സുധീര്‍ദാസ് ...!

      Delete
  5. നന്നായെഴുതി

    ReplyDelete