Sunday, 14 July 2013

പ്രിയതമക്ക് ..

പ്രിയേ ... 
ആരുമില്ലെന്ന തോന്നലില്‍ ഇനി നിനക്കെന്നും 
കരഞ്ഞു തളരേണ്ടി വരില്ല, 
നമുക്ക് ജീവിക്കാന്‍ വേണ്ടി മാത്രം  
ജീവിതം വില്‍ക്കേണ്ടിവന്നവനാണ് ഞാന്‍....
ആയുസ്സിന്‍റെ മണിക്കൂറും മാത്രകളും 
മസാന്ത്യം ലഭിക്കുന്ന പണക്കിഴിക്ക് പകരം 
അറുത്തു തൂക്കി വില്‍പ്പനക്ക് വെച്ചവന്‍........, .

അകലങ്ങളിലിരുന്ന് നിന്‍റെ ശബ്ദവീചികളില്‍  
മൂകം അലിഞ്ഞലിഞ്ഞില്ലാതായവന്‍, 
നിനക്കൊപ്പം കരഞ്ഞും ചിരിച്ചും വെറുതെ 
സ്വപ്നങ്ങളില്‍ അഭിരമിച്ചവന്‍ .. 

നീയോ.?
ആര്‍ക്കും വേണ്ടാത്ത വെളിച്ചം തൂകി 
എന്നോടൊപ്പം ഉരുകി ഒലിച്ചവള്‍ ,
ജീവിത സത്യങ്ങള്‍ ശീതക്കാറ്റായപ്പോള്‍ 
താഴ്വാരത്തില്‍ മരവിച്ചു നിന്നവള്‍ ...

ഒരു സന്തോഷത്തിന്‍റെ വെയില്‍ നാളം
മരവിപ്പിനെ അലിയിച്ചു കളയുമെന്ന 
മനക്കണക്കില്‍ വൃഥാ സംതൃപ്തയായി 
കനവുകള്‍ക്കു ജീവന്‍ കൊടുത്തവള്‍ ... 

കത്തിച്ചാരമാകാന്‍   ഇനിയെനിക്ക് ബാക്കിയുള്ളത്
നിന്‍റെ പാവനമായ കാല്‍പാദങ്ങളിലാവണം 
എരിഞ്ഞു തീരാന്‍ ഇനിയെനിക്കുള്ളത് 
മരിക്കും വരെ നിന്നോടോപ്പവും .. .

തെറ്റുകള്‍ തിരിച്ചറിയപ്പെടുമ്പോള്‍ 
തിരുത്താന്‍ വേണ്ട മനക്കരുത്തേകാന്‍ 
വേണം ഒരാശ്രയവും അത്താണിയുമായി 
എന്നും നീ എനിക്കൊപ്പം..... 

10 comments:

  1. പുതുകാലത്തെ കത്തുപാട്ട്

    ReplyDelete
    Replies
    1. ഹ ഹ ...അത്രയ്ക്ക് വേണോ അജിത്‌ ജി ..?

      Delete
  2. ഹൃദയസ്പർശിയായ വരികൾ.അഭിനന്ദനങ്ങൾ.

    ശുഭാശംസകൾ....

    ReplyDelete
  3. Replies
    1. നന്ദി .ഷാഹിദ് ..ഈ വായനക്ക് .ഈ വരവിനു ..

      Delete
  4. എന്തിനാണ് ജീവിക്കുന്നത്...എന്തോ അറിയില്ല ആര്‍ക്കും

    ReplyDelete
    Replies
    1. കുടുംബത്തെ പിരിഞ്ഞു നില്‍ക്കുക എന്നതിനോളം വേദന വേറെ ഉണ്ടെന്നു തോന്നുന്നില്ല അനു രാജ് ...നന്ദി ട്ടോ ..

      Delete
  5. കുടുംബവുമൊത്തൊരുമിക്കാനെത്രയും പെട്ടെന്നാവട്ടെ..

    ReplyDelete