ശ്മശാനങ്ങളില്‍ വിരിയുന്ന പൂക്കള്‍
കാതോടു ചേര്‍ക്കുകില്‍ കേള്‍ക്കാം
കഴിഞ്ഞു പോയ കാലത്തെ മൂശയില്‍
വെന്തെരിഞ്ഞ സ്വപ്നങ്ങളുടെ ഗദ്ഗതം.
ആരോടുമുരിയാടാതെ ഒളിപ്പിച്ചു വെച്ച്
ആറടി മണ്ണിലും നെഞ്ചോട് ചേര്‍ത്ത്
ഉരുകിത്തീര്‍ന്ന വിത്തുകളുടെ
കരളുതകര്‍ക്കുന്ന കദനഗീതം,
സ്വര്‍ഗ്ഗ നരകങ്ങള്‍ തീരുമാനിക്കും വരെ
ഈ ത്രിശങ്കുവിലിങ്ങനെ കിടക്കുമ്പോള്‍
പോയകാല സ്മരണകളിങ്ങനെ കൂട്ടത്തോടെ
പൂക്കാതെ പൂത്ത് കണ്ണീര്‍ വാര്‍ക്കും....
മധുര നിമിഷങ്ങളുടെ നടുവില്‍ നിന്ന്
മായ പോലെ മാഞ്ഞുപോയവര്‍
പൂമണമുതിരാത്ത വസന്തത്തെയോര്‍ത്ത്
കണ്ണീരണിയുന്നത് ഈ പൂക്കളിലൂടെയാവാം
മരിച്ചവരുടെ സ്വപ്നനങ്ങള്‍ എന്നുമങ്ങനെയാണ്
പ്രതീക്ഷയുടെ മഴത്തുള്ളികള്‍ വിളിക്കുമ്പോള്‍ കല്ലറക്ക് പുറത്തേക്ക് കഴുത്തുത്ത് നീട്ടി
മാലോകരുടെ മറവിയുടെ തിരശ്ശീലക്ക് പിന്നില്‍
ആരും കാണാതെ പൂവിട്ട് കരിഞ്ഞ് തീരും .
"ആരോടുമുരിയടാതെ ഒളിപ്പിച്ചു വെച്ച്
ReplyDeleteആറടി മണ്ണിലും നെഞ്ചോട് ചേര്‍ത്ത്
ഉരുകിത്തീര്‍ന്ന വിത്തുകളുടെ
കരളുതകര്‍ക്കുന്ന കദനഗീതം,"
വളരെ നന്നായി...
ഗിരീഷ് ജി ...ശ്മശാനങ്ങളുടെ നിശ്ശബ്ദതയില്‍ ഇത്തരം ഒരു പാട് കാര്യങ്ങളുണ്ട് ചിന്തിക്കാന്‍ ..
Deleteനന്ദി ഈയൊരു വായനക്ക് ..!
കഥകള്‍ പറയുന്ന ശ്മശാനപ്പൂക്കള്‍
ReplyDeleteകേള്‍കാന്‍ പറ്റുമായിരുന്നെങ്കില്‍ നമുക്ക് കലര്‍പ്പില്ലാത്ത ഒരു പാട് കഥകള്‍ കിട്ടുമായിരുന്നു ...നന്ദി ട്ടോ അജിത് ജി ...!
Deleteഉറ്റവരുടെ, പ്രിയപ്പെട്ടവരുടെ ഒക്കെ മറവിയുടെ തിരശ്ശീലകൾക്കു പിറകിൽ വിടർന്ന്, കൊഴിയാൻ വിധിക്കപ്പെട്ട പൂക്കൾ..!! ശ്മശാനത്തിന്റെ മൂകതയിൽ വിങ്ങുന്ന ചില സ്വപ്നങ്ങളുടെ ഗദ്ഗദങ്ങൾ..!!
ReplyDeleteമനസ്സിനെ തൊടും വിധമുള്ള എഴുത്ത്. വളരെയിഷ്ടമായി സലീംക്കാ.
ശുഭാശംസകൾ.....
മനസ്സില്‍ ചിന്തകള്‍ പെരുകുകയും അത് പ്രകടിപ്പിക്കാന്‍ ശരീരാവയവങ്ങള്‍ ഇല്ലാതെ പോകുകയും ചെയ്യുന്ന ഒരു അവസ്ഥ അത് എപ്പോഴെങ്കിലും ആലോചിക്കണം നമ്മള്‍. .നന്ദി സൗഗന്ധികം ....!
Delete