എടുത്തെറിയുന്നു ബന്ധങ്ങള്‍ സര്‍വ്വവും
നടുക്കുന്ന ജീവിത ചിന്തകളൊക്കെയും
അത്രമേല്‍ ജീവിത ക്ലേശങ്ങള്‍ ജീവന്‍റെ
ചിത്രത്തില്‍ ചായങ്ങള്‍ കോരിയൊഴിക്കവേ
ഇന്നിതവസാന രാത്രിയെനിയ്ക്കും
എനിയ്ക്കേറ്റം പ്രിയമുള്ള ഗേഹിനി മക്കള്‍ക്കും
ഏറിയ നാളും സഹിച്ചീ നരകത്തെ
വേറൊരു വഴിയില്ല ഒഴിയാതീ രൗരവം
ഇല്ലിനി നേരം ചിന്തിയ്ക്കാനല്‍പ്പവും
പുലരിയുദിപ്പതിന്‍ മുന്‍പേ പിരിയണം
അല്ലലാല്‍ മാത്രം തീര്‍ത്തൊരീ ഓല തന്‍
ആലയം വിട്ടുടന്‍ പറക്കവേണം
അവസാന അത്താഴം തിളയ്ക്കുന്നടുപ്പില്‍
വിവശതയില്ല ആ ചിന്തകള്‍ അത്രമേല്‍
അശാന്തി പെറ്റു കൂട്ടിയ ദുഃഖങ്ങള്‍
നിശാന്തമിതിലെന്നെ കരയിച്ചിരുന്നു
ജീവിത കഷ്ടങ്ങള്‍ നേരിടാനാവാതെ
ഈവിധം മരണത്തെ പുല്‍കുന്നതൊട്ടും
ശരിയല്ലയെങ്കിലും ഇനിയില്ല തെല്ലും
പ്രകാശം പരത്തിടും ജനാലകള്‍ വേറെ
നഷ്ടമെന്നോതുവാന്‍ ഒന്നുമില്ലെങ്കിലും
നോവുന്നെനിയ്ക്കല്‍പ്പം ഓര്‍ത്തെന്‍റെ മക്കളെ
വിടര്‍ന്നില്ല അവരോട്ടും ജീവിതവാടിയില്‍
അടരുന്നതിന്‍ മുമ്പേ ക്ഷമിക്കണം നിങ്ങളും
ഞങ്ങള്‍ക്ക് ജനിച്ചെന്ന കുറ്റത്താലിപ്പൂക്കള്‍
വിടരാതെ കൊഴിയട്ടെ , പൊറുക്കട്ടെ ദൈവം...!
കൊള്ളാം.നന്നായിരിക്കുന്നു.ആശംസകൾ
ReplyDeleteനന്ദി ഷാഹിദ് ,,
Deleteജീവിത കഷ്ടങ്ങള്‍ നേരിടാനാവാതെ
ReplyDeleteഈവിധം മരണത്തെ പുല്‍കുന്നതൊട്ടും
ശരിയല്ലയെങ്കിലും ഇനിയില്ല തെല്ലും
പ്രകാശം പരത്തിടും ജനാലകള്‍ വേറെ Good.
ഡോ. പി. മാലങ്കോട് സര്‍ , നന്ദിയുണ്ട് ,അങ്ങയുടെ ഈ വാക്കുകള്‍ക്ക് ..
Deleteനല്ല വരികൾ .ആശംസകൾ .
ReplyDeleteനന്ദി സ്വാതിപ്രഭ..!
ReplyDeleteപുതിയ ഒരു പാട് അധികം പരിചയ മില്ലാത്ത വാക്കുകൾ ഹൃദ്യമായ പദസമ്പത്ത് മനോഹരം വരികൾ
ReplyDeleteനന്ദി ബൈജു ജി ...അങ്ങയുടെ വാക്കുകള്‍ക്ക് വായനയ്ക്ക് ..
Deleteകവിത കൊള്ളാം
ReplyDeleteബ്പിന്‍ ജി ,,,നന്ദി ട്ടോ ...!
Delete