Wednesday, 6 August 2014

വിട പറയും നേരം ..


തിരികെ മടങ്ങുവാന്‍ നേരമായെങ്കിലും 
പറയുവാന്‍ ബാക്കി നിന്നോടെനിക്കിന്നും
ചൊല്ലുവാന്‍ ഞാനുള്ളില്‍ നിനച്ചതെല്ലാം പക്ഷെ 
വാക്കായി പൂക്കാതെ പോയല്ലോ കഷ്ടം ..

ഇന്നിനി പുലരുവാന്‍ അത്രയില്ലാ യാമം 
ഇനിയില്ല പുറപ്പെടാനത്രയും നേരം  
എന്നിനി കാണുവാനാവുമെന്നറിയാതെ
മുടന്തണം ജീവിതത്തെരുവോരമെല്ലാം 
ഭിക്ഷ യാചിച്ചിനി എത്ര കാലം ?

ഋതുക്കളിങ്ങനെ വിരുന്നെത്തും പോകും 
മരണത്തിലേക്ക് നാം ഒരുപാടടുക്കും 
തമ്മില്‍ പുണര്‍ന്നും കരഞ്ഞും തീരാതെ 
പിരിഞ്ഞിടാനെങ്ങനെ പ്രേയസീ നാം ?

ദൈവം ചിലര്‍ക്കായി നല്‍കുന്ന ജീവിതം 
പാരം ക്ലേശമാണിതുപോലെയെന്നും
ശേഷം സ്വര്‍ഗ്ഗം നമുക്കേകിയിട്ടെന്ത് 
കണ്ണുനീരുപ്പു ചുവയ്ക്കുന്ന രാവുകള്‍ 
നമുക്കീ ലോകത്തില്‍ ബാക്കിയല്ലേ ...?

8 comments:

  1. ഋതുക്കളിങ്ങനെ വിരുന്നെത്തും പോകും
    മരണത്തിലേക്ക് നാം ഒരുപാടടുക്കും
    തമ്മില്‍ പുണര്‍ന്നും കരഞ്ഞും തീരാതെ
    പിരിഞ്ഞിടാനെങ്ങനെ പ്രേയസീ നാം ?

    കൊള്ളാം! ഇഷ്ടപ്പെട്ടു

    ReplyDelete
  2. വാക്കായി പൂക്കാതെ പോയല്ലോ ശേഷം സ്വര്‍ഗ്ഗം നമുക്കേകിയിട്ടെന്ത്
    കണ്ണുനീരുപ്പു ചുവയ്ക്കുന്ന രാവുകള്‍
    നമുക്കീ ലോകത്തില്‍ ബാക്കിയല്ലേ ...നല്ല രചന മനോഹരമായ സാന്ത്വനവും

    ReplyDelete
    Replies
    1. നന്ദി ബൈജു ജി , ഈ വാക്കുകള്‍ക്ക് ...

      Delete
  3. "തമ്മില്‍ പുണര്‍ന്നും കരഞ്ഞും തീരാതെ
    പിരിഞ്ഞിടാനെങ്ങനെ പ്രേയസീ നാം ?"

    നല്ല കവിത.
    ആശംസകൾ.

    ReplyDelete
    Replies
    1. നന്ദി ഗിരീഷ്‌ ജി ....

      Delete
  4. നല്ല വരികൾ .ആശംസകൾ

    ReplyDelete
    Replies
    1. വായനയ്ക്കും അഭിപ്രായത്തിനും നന്ദി........

      Delete