Sunday, 15 September 2013

പ്രതീക്ഷ

 ണ്‍ ചെരാതുകള്‍ ഉറങ്ങിയിട്ടും 
അലങ്കാര വിളക്കുകള്‍ കണ്‍ ചിമ്മിയിട്ടും 
പിന്നെയും കാത്തിരുന്നത് 
നിനക്ക് വേണ്ടിയാണ് 

വേലയും പൂരവും കഴിഞ്ഞിട്ടും 
അമ്പലപ്പറമ്പൊഴിഞ്ഞിട്ടും 
വികൃതി കാട്ടുന്ന ചെറുകാറ്റ്‌ 
അരയാലിലകളെ വിട്ടൊഴിഞ്ഞിട്ടും
വേദനയോടെ കാത്തിരിപ്പതും 
നിനക്ക് വേണ്ടിയാണ് 

കണ്മഷിയും ചാന്തും 
കരിവളയും കല്ലുവെച്ച കമ്മലും 
കൈ നിറക്കാന്‍ മൈലാഞ്ചിയും 
കരുതി വെച്ചതും നിനക്ക് വേണ്ടിയാണ് .

വര്‍ഷം പെയ്തു തീര്‍ന്നിട്ടും 
വേനല്‍ വരണ്ടു തീര്‍ന്നിട്ടും 
വസന്തങ്ങള്‍ഒരുപാട് പോയ്മറഞ്ഞിട്ടും 
നിറുത്താതെയുള്ള ഈ കാത്തിരിപ്പ് 
നിനക്ക് മാത്രം വേണ്ടിയാണ് 

പ്രിയേ ..
കാത്തിരിക്കാനായി ഇനിയുമെനിക്കുണ്ട് 
മരണം വരെ ജീവിതം ബാക്കി.
അതിനെനിക്ക് അന്നെന്‍റെ കണ്ണില്‍ നോക്കി 
വന്നു ചേരാമെന്ന നീ തന്ന ഒരു വാക്ക് ... 
അതുമാത്രം മതിയാകും . 

8 comments:

  1. Replies
    1. നന്ദി സുഹൃത്തെ.. തിരക്കിനിടയിലും ഒന്നിവിടെ എത്തിനോക്കാനുള്ള സന്മനസ്സിന്.....

      Delete
  2. orikkalum veruthey avilla ee kaathirippu salim

    ReplyDelete
  3. പ്രണയിനീ,അറിയുമോ?
    ഒരു കാവൽമാടം കണ്ണുറങ്ങാതിന്നുമെന്നുള്ളിൽ.
    എവിടെ നീ..?

    നല്ല കവിത.ഇതെന്താ കവിതാ വിഭാഗത്തിലേക്ക് പോസ്റ്റ് ചെയ്യാതിരുന്നത്?


    ശുഭാശംസകൾ....

    ReplyDelete
    Replies
    1. തിരക്കിനിടയില്‍ അത് മറന്നു .നന്ദി സൗഗന്ധികം

      Delete