Tuesday, 15 July 2014

തീരാ കടം


ന്‍റെ ചൂരും ഈ ഭാരവും പേറി  
രണ്ട് മക്കളെ പെറ്റാളാക്കി നീ 
കനം താങ്ങിയേങ്ങി തളര്‍ന്നും  
മനം തേങ്ങിയും വിങ്ങിയും നീളെ ..

വെള്ള കീറിയൊളി പരന്നിടും മുമ്പേ 
കര്‍മ്മനിരത നീയീ കുടുംബത്തിലെന്നും .
ആര് കേള്‍ക്കുന്നു നിന്നുള്ളിലെ തേങ്ങല്‍  
ആര് കാണുന്നു നിന്‍റെ ദുഃഖം സഖീ,,

വണ്ടി വലിച്ചിടും കാളകള്‍ പോലും 
കണ്ടാല്‍ തേങ്ങിടും നിന്നെയോര്‍ത്തെന്നും  
കൂലിയില്ലാത്ത ജോലി നിനക്കിതു 
അവധിയില്ലാത്ത വേല ഭൂവില്‍..

ശോകമെത്രയുണ്ടെങ്കിലും പ്രിയേ 
മുഖകമലമിതു വിടര്‍ത്താതെ നിന്നെ 
കണ്ടതില്ല ഞാനൊരു നാളുമിന്നോളം, ദുഃഖ  
മെല്ലാമൊളിപ്പിക്കും നിന്നെ ജ്വാലാമുഖീ ..

കടം കൊണ്ടവന്‍ ഞാന്‍ നിന്നില്‍ നിന്നും 
എന്ത് തന്നാലെന്നു തീരുമീ തീരാ കടം ,
ഒന്നുമില്ല നിനക്കിതല്ലാതെ നല്‍കാന്‍  
ഈ സ്പന്ദനം നിലയ്ക്കുന്ന കാലം വരെ 
നിര്‍മ്മല സ്നേഹം മാത്രം നിത്യം 
ഇടനെഞ്ചില്‍ തുടിക്കുമൊരു മാംസപിണ്ഡം... 

2 comments:

  1. കടം കൊണ്ടവന്‍ ഞാന്‍ നിന്നില്‍ നിന്നും
    എന്ത് തന്നാലെന്നു തീരുമീ തീരാ കടം ,
    ഒന്നുമില്ല നിനക്കിതല്ലാതെ നല്‍കാന്‍
    ഈ സ്പന്ദനം നിലയ്ക്കുന്ന കാലം വരെ
    നിര്‍മ്മല സ്നേഹം മാത്രം നിത്യം
    ഇടനെഞ്ചില്‍ തുടിക്കുമൊരു മാംസപിണ്ഡം... well done bro..

    ReplyDelete
  2. കടം കൊണ്ടവന്‍ ഞാന്‍ നിന്നില്‍ നിന്നും
    എന്ത് തന്നാലെന്നു തീരുമീ തീരാ കടം ,

    ReplyDelete