Wednesday 1 April 2015

ഞാന്‍...


ന്നി നിലാവ് പൂക്കേണ്ട 
കണ്ണുകള്‍ രണ്ടെണ്ണം 
കാരാഗൃഹത്തിലടച്ച് ,  

കസ്തൂരി മണക്കേണ്ട 
കവിളുകള്‍ രണ്ടും 
കണ്ണീരാല്‍ നനച്ച് , 

സ്വപ്നത്തില്‍ പൂത്ത
സ്വര്‍ഗ്ഗം പൂകാന്‍ 
കാത്തിരിക്കുന്നുണ്ട്.... 

കടലുമാകാശവും 
ഒന്നാകുന്നിടം നോക്കി 
തിര മുറിച്ചു തുഴഞ്ഞ് 
അര മുറുക്കി പണിത് , 

ജീവിതം വറ്റിയ 
തോണിക്കാരന്‍ ,
ഞാന്‍... 

10 comments:

  1. 'സ്വപ്നത്തില്‍ പൂത്ത സ്വര്‍ഗ്ഗം പൂകാന്‍ കാത്തിരിക്കു'മ്പോഴും ജീവിതം വറ്റിക്കുന്നുവോ കയ്യില്‍ കവിതയുടെ തുഴയുള്ള തോണിക്കാരാ,നീ .....! കവിതയ്ക്ക് ഭാവുകങ്ങള്‍ പ്രിയ സലിം ....

    ..

    ReplyDelete
    Replies
    1. സ്വര്‍ഗ്ഗം പൂക്കുന്നത് സ്വപ്നത്തിലല്ലേ ....നന്ദി മാഷേ ....

      Delete
  2. ജീവിതം വറ്റുന്നില്ല. അത് പല ഋതുക്കളിലൂടെ കടന്നുപോകുന്നുവെന്നേയുള്ളു

    ReplyDelete
  3. അങ്ങനെ സമാധാനിയ്ക്കാം അജിത്‌ ജി ,,,

    ReplyDelete
  4. ഷാഹിദ് ഭായ് ....!

    ReplyDelete
  5. അത് തോണിക്കാരന്റെ നിയോഗം.

    ReplyDelete
    Replies
    1. അതെന്നെ ബിപിന്‍ ജി ....!

      Delete