തിരമാലകളേ തീരത്തിതെന്നും
തിരയുന്നതെന്താണ് നീ
തരിമണല്‍ തീരത്തെ കഴുകിയരിച്ചെന്നും
പരതുന്നതെന്താണ് നീ ..
വിണ്ണിലെ മേടയില്‍ നിന്നുമടര്‍ന്നൊരു
താരകം തീരത്ത് കളഞ്ഞു പോയോ?
മാണിക്ക്യകല്ലുമായ് പാഞ്ഞൊരു മിന്നലിന്‍
കയ്യില്‍ നിന്നാകല്ല് താഴെ വീണോ ?
എത്ര തിരഞ്ഞിട്ടും കിട്ടാതെ പിന്നെയും
രാവും പകലും മടുപ്പൊട്ടുമില്ലാതെ
തന്നേ മറന്നും തളരാതെയെന്നും
തിരയുന്നതെന്തു നീ തിരകളെ നിത്യവും..?
ഞാനുമെന്‍ തിരകളെ നിങ്ങളെപ്പോലെ
കാണാതെ പോയെന്നു കരുതുന്നതൊക്കെയും
കണ്ണീരും കയ്യുമായ് കാലങ്ങളായി
തേടി മടുത്തു കഴിയുന്നതിന്നും ..
നഷ്ടമായ് പോയൊരു എന്നിലെ എന്നെ
തിരഞ്ഞു മടുത്തീ തീരത്തിരിക്കവേ
കളഞ്ഞു പൊയ്പ്പോയതെന്നും തിരയും നിന്‍
കരളുറപ്പെന്നെ ഉണര്‍ത്തുന്നു വീണ്ടും
പതറാതെ എന്നും നയിക്കുന്നു വീണ്ടും ..
തിരഞ്ഞുതിരഞ്ഞവസാനം കണ്ടെത്തുകയില്ലേ?
ReplyDeleteവീണ്ടും വീണ്ടും തിരയൂ ... കണ്ടെത്തും തീർച്ച
ReplyDeleteഅല്ലാഹു നേരറിയുന്നു
ReplyDeleteആഴിയിലും കൂടെ വരുന്നു..
പതറാതെ മുന്നോട്ടു പോകൂ..
ശുഭാശംസകൾ....
തിരമാലകൾ എന്താണ് തിരയുന്നത് .....
ReplyDelete