തിങ്കളാഴ്ച രാവിലെ സ്കൂളില്‍ പോകുമ്പോള്‍
ദാ കെടക്ക്ണു പാടവരമ്പത്ത് ഒരഞ്ചിന്‍റെ നോട്ട്
ഒന്ന് കുനിഞ്ഞാല്‍ കൈകൊണ്ടെടുക്കാം... പക്ഷെ..
കന്ന് പൂട്ടാന്‍ വര്ണ്‌ണ്ട് കോരന്‍
കോരന്‍ കണ്ടാല്‍ കാര്യം പോക്കാ...
നോട്ടിന്‍റെ ഉടമസ്ഥനോട് പറഞ്ഞു കൊടുക്കും
അയാളപ്പൊ ചെന്ന് അമ്മയോട് പറയും.
സ്കൂള് വിട്ടു വിശപ്പോടെ വീട്ടില്‍ ചെല്ലുമ്പോള്‍
അമ്മേടെ കയ്യീന്ന് വയറു നിറച്ചു കിട്ടും.
വൈകീട്ടച്ഛന്‍ വരുമ്പോള്‍ പിന്നെ പറയേണ്ട
അച്ഛന്‍റെ വകയായുണ്ടാകും നല്ലൊരു സദ്യ...
രാവിലെ സൌമ്യയും ഷഫീക്കും അറിയും
അഞ്ചുറുപ്പ്യ കള്ളന്‍ ന്നു അവര് കളിയാക്കും..
പിന്നെ ക്ലാസിലെ കുട്ട്യോളൊക്കെ പറയും.
ചന്തൂന്‍റെ ചായക്കടേല് രാവിലെ വരണ
വായില് പല്ലില്ലാത്ത നരച്ച തന്താര്
വാസൂന്‍റെ മോനാരാ മോന്‍ ന്ന്‍ കളിയാക്കും..
പിന്നെ ആ തന്തല്ല്യാത്ത ചെക്കന്‍ ണ്ടല്ലൊ
ഉണ്ടക്കണ്ണന്‍ രാജന്‍, ന്‍റെ ശത്രു ,
ന്‍റെ പോക കാണാന്‍ നടക്കണ ആ പന്നിയ്ക്ക്
ന്നെ കള്യാക്കാന്‍ പിന്നെ അത് മത്യാകും..
ഭാസ്കരമ്മാവന്‍ കണ്ണ് തുറിച്ച്, മീശ വെറപ്പിച്ച്
എന്താടാ പന്ന്യേ കാട്ട്യേ ന്ന് ചോദിക്കാന്‍ വരും...
വേണ്ട... ഒന്നും വേണ്ട... അല്ലെങ്കിത്തന്നെ ന്ന്
ഹോം വര്‍ക്ക് ചെയ്യാത്തേന് ഒറപ്പായും
കണക്കു മാഷ്, ആ കപീഷ്, ചന്തിയിലെ തോലുരിയും
വേണം വേണ്ടാന്നു വെച്ച് സ്കൂളിലേക്കോടുമ്പോ
വെറുതെ തിരിഞ്ഞു നോക്കേണ്ടായിരുന്നു...
അതോണ്ടല്ലേ ആ കോരന്‍ , വൃത്തികെട്ടവന്‍
നാലുപാടും നോക്കി,ആരും കാണുന്നില്ലാന്നു ഉറപ്പിച്ച്
ആ അഞ്ചുറുപ്പ്യ അരയില്‍ തിരുകി വെയ്ക്ക്ണത്
നെഞ്ചിടിപ്പോടെ കാണേണ്ടിവന്നത്...?!!!!.
കോരന്‍ കൊണ്ടുപോയാലും സാരല്യ, കള്ളനായില്ലല്ലോ
ReplyDeleteഹ ഹ ..അതെന്നെ ..അജിത് ജി ...നന്ദി ...!
Deleteഗുണമല്ലാത്ത കനം മടിയിലില്ലെങ്കിൽപ്പിന്നെ നെഞ്ചിൽക്കനമെന്തിന് ?? ആ പാടവരമ്പത്ത് തളിരിട്ടറ്റ് ഒരു നല്ല പാഠത്തിന്റെ കതിരുകൾ തന്നെ. ഈ കവിതയിലെ വരികളിലും :)
ReplyDeleteശുഭാശംസകൾ.....
നന്ദി ,,,സൗഗന്ധികം...!
ReplyDeleteപണ്ട്....... പലപ്പോഴും ഒരു കള്ളം പറയേണ്ടി വന്നാല് അല്ലെങ്കി നിസ്സാരായത് കട്ടെടുക്കാൻ തോന്നുമ്പൊ, ഇതുപോലെന്തൊക്യോ ആലോചിക്കാറുണ്ട്.....പണ്ട് ;)
ReplyDeleteഇന്ന്........ഇന്ന് ചെറുത് കോരന് കഞ്ഞിവക്കാൻ പഠിച്ച് :D
ശരിയാ ചെറുതേ ...ആ നിഷ്കളങ്ക ചെറുപ്പം നഷ്ട്ടപ്പെട്ടത് ഇപ്പോള്‍ വേദനിപ്പിക്കുന്നു..! നന്ദി ട്ടോ ഈ വഴിയുള്ള വരവിനും വായനയ്ക്കും ...!
Deleteകളഞ്ഞ് കിട്ടിയ പൈസീല്ലേ.......ആര്‍ക്കും കൊട്ക്കേണ്ട.....
ReplyDeleteഹ ഹ അനുരാജ് ..
ReplyDelete