Monday, 22 December 2014

പ്രിയപ്പെട്ടവളേ........



തൊണ്ട നനയാതെ പിടഞ്ഞു തീര്‍ന്നത് 
എപ്പോഴാണെന്നൊട്ടും എനിയ്ക്കോര്‍മ്മയില്ല  
ഉറക്കത്തിലായിരിക്കണം 
ഇന്നലെ രാത്രി നിന്നെയും മക്കളെയും 
കിനാവ്‌ കണ്ടതെനിക്കോര്‍മ്മയുണ്ട്... 

മക്കളൊത്ത് ഒളിച്ചു കളിച്ചു ക്ഷീണിച്ച് 
ചാരുകസേരയില്‍ മലര്‍ന്നു കിടക്കുമ്പോള്‍ 
മാറില്‍ പറ്റിച്ചേര്‍ന്ന് കിടന്ന് ഇളയവന്‍ 
ഉപ്പച്ചി ഇനിയെങ്ങും പോണ്ടെന്ന് പറഞ്ഞ് 
ഇറുകെ കെട്ടിപ്പിടിച്ചതും ഓര്‍ക്കുന്നു...

പോകാതിരുന്നാല്‍ നിന്റുപ്പച്ചിക്ക് പിന്നെ 
ശ്വാസം മുട്ടും മോനേ ന്ന് പറഞ്ഞ നീ  
കളിയില്‍ മുക്കിയോതിയ കാര്യം കേട്ട് 
നീ പോടീ ന്ന് ചൊല്ലി പരിഭവിച്ചതും 
എനിയ്ക്കിപ്പോഴും ഓര്‍മ്മയുണ്ട്...

പുലരിത്തുടുപ്പിലേക്കുള്ള യാത്രയില്‍ 
പിന്നെയെപ്പോഴെന്നറിയില്ല , എങ്ങനേയെന്നും... 
ഇപ്പോള്‍ ,  ഇവിടം നിറച്ചും ഇരുട്ടാണ്‌
നാലുപാടും ഈര്‍പ്പം നിറഞ്ഞ മണ്‍ചുമരും 
പുതയ്ക്കാന്‍ വെളുത്ത തുണിയും മാത്രം..

ഒന്നുമൊന്നും എങ്ങുമെത്തിയില്ലല്ലോ പെണ്ണേ  
എന്നും നമ്മളൊത്ത്  കണ്ട സ്വപ്‌നങ്ങള്‍ 
എല്ലാം പിറവിയിലേ മരിച്ചിരിക്കുന്നു.
മനക്കണ്ണാല്‍ കണ്ട സന്തോഷ ജീവിതവും  
ഇനി പൂക്കാതെ പോയ പൂമരങ്ങള്‍.. 


നിങ്ങളുടെ ഓര്‍മ്മ പുതച്ച  ഈ കിടപ്പ് 
നിനക്കറിയാമോ എനിയ്ക്കൊരു സ്വര്‍ഗ്ഗമാണ് 
എന്നെക്കുറിച്ചോര്‍ത്ത് നീറും നിങ്ങള്‍ക്കത്  
ഒരുപക്ഷേ അറിയില്ലെങ്കിലും ... 

പ്രിയപ്പെട്ടവളേ........, 
ഇനിയെനിയ്ക്ക് നമ്മുടെ കുഞ്ഞുമക്കളുടെ   
പവിഴച്ചുണ്ടാലൊരുമ്മ കിട്ടാന്‍
നാളെ നമ്മുടെ മുറ്റത്തെ പനിനീര്‍ ചെടിയില്‍
എന്നെയൊരു പൂവായി വിടര്‍ത്താനാണ് 
ഇപ്പോഴെന്‍റെ ദൈവത്തോടുള്ള പ്രാര്‍ത്ഥന ...!

16 comments:

  1. സങ്കടങ്ങള്‍

    ReplyDelete
  2. വേര്‍പാടിന്റെ നൊമ്പരക്കാഴ്ചകള്‍ ! ഒരു 'പ്രണയ പര്‍വ്വം' എന്നു വിശേഷിപ്പിക്കട്ടെ ?

    ReplyDelete
    Replies
    1. വിശേഷണങ്ങള്‍ക്ക് അതീതമല്ലേ പ്രണയം ..? നന്ദി സാഹിബേ ..

      Delete
  3. Replies
    1. നന്ദി ഡോക്ടര്‍ സര്‍....ഈ സന്ദര്‍ശനത്തിന് ...

      Delete
  4. വിരഹാര്‍ച്ചന....

    ReplyDelete
  5. ഇങ്ങിനെയൊക്കെ ആയിരിയ്ക്കും അതിനു ശേഷമുള്ള ഓർമ്മകൾ. "ഓർമ പുതച്ച കിടപ്പ്" മനോഹരമായി. പ്രീയപ്പെട്ടവളുടെ ആ കിടപ്പ് മാത്രം... അതിത്തിരി കടുപ്പമായി. നല്ല കവിത.

    ReplyDelete
    Replies
    1. വളരേ നന്ദി ബിപിന്‍ ജി ...

      Delete
  6. നന്ദി ...സിജു ..ഈ വഴിയുള്ള വരവിന് ,,,വായനയ്ക്ക് അഭിപ്രായത്തിന് ..

    ReplyDelete
  7. കവിത ഗൃഹാതുരത്വം നിറയ്ക്കുന്നു....ചിത്രം ഈ കവിതയ്ക്ക് അനുയോജ്യമായതല്ലാട്ടോ ...ഇതെന്‍റെ അഭിപ്രായമാണ് .ഇഷ്ടായില്ലെങ്കില്‍ ക്ഷമിക്കുമല്ലോ .

    ReplyDelete
    Replies
    1. ഒരുപാട്നന്ദി മിനി .....സന്തോഷം ഈ അഭിപ്രായത്തിന് ..

      Delete
  8. Replies
    1. നന്ദി സുനില്‍ ജി ...

      Delete