മരണനേരത്തു ജീവിക്കാനാഗ്രഹിക്കുന്നവര്‍
മരണത്തോടെ ഉപേക്ഷിക്കുന്ന മധുര സ്വപ്‌നങ്ങള്‍
ചുടലത്തീചൂടില്‍ ചാരമാകാറില്ല
പാതി വെന്തും അല്പം കരിഞ്ഞും
ചാകാതെ ചുറ്റിത്തിരിയുന്നവ
മറ്റൊരു മരണക്കിടക്കയെ തേടിയിറങ്ങുന്നു ..
എനിക്കിനി മരിച്ചാല്‍ മതിയെന്നുരക്കുന്നവരുടെ
തണുത്തു തുടങ്ങുന്ന തലച്ചോറിലേക്ക്
സുഖജീവിതത്തിന്‍റെ നിറമാര്‍ന്ന സ്വപ്‌നങ്ങള്‍
മരണനേരം നോക്കി കടന്നു വരുന്നു ..
മരിക്കാന്‍ കിടക്കുന്നവന്‍റെ മനസ്സ് ചോദിക്കുന്നത്
ദയകൂടാതെ ദൈവം നിരാകരിക്കുമ്പോള്‍
ഒരാളുടെ കൂടി മരണ ചിത്രം പൂര്‍ണ്ണമാകുന്നു ..
ജീവിതത്തെ മോഹിച്ചാലും വെറുത്താലും
അന്ത്യ നേരത്ത് ജീവിതം സ്വപ്നം കാണുന്നതാണ്
ഞാനും നിങ്ങളും കണ്ടേക്കാവുന്ന
വില കൂടിയ സ്വപ്നം ...
അന്ത്യനേരത്ത് ഒന്നും ബാക്കിയാവാതെ ആവട്ടെ. സ്വപ്നങ്ങൾ പോലും. പൂർണതയോടെ മരിക്കണം !
ReplyDeleteകവിത നന്നായി !
എനിക്ക് തോന്നുന്നു ..സ്വപ്‌നങ്ങള്‍ ഒന്നും ബാക്കിയാവാതെ മരിക്കുന്നവരാണ് സ്വര്‍ഗ്ഗത്തില്‍ പോകുന്നതെന്ന് ...നന്ദി ഗിരീഷ് ജി ..
Deleteമരണ നേരത്ത് കാണുന്ന സ്വപ്നത്തിന്റെ വില
ReplyDeleteനന്ദി ...ബൈജു ജി .....
Deleteസ്വപ്നങ്ങളുടെ ലാസ്റ്റ് ചാന്‍സ്!
ReplyDeleteഅതെ ഇനി ഒരവസരമില്ലെന്നു അറിഞ്ഞു കൊണ്ട് കിട്ടുന്ന അവസാന ചാന്‍സ് ....നന്ദി അജിത് ജി ..
Deleteവാസ്തവം! അതിന്റെ വില അതു കാണുന്നയാളിനും ദൈവത്തിനും മാത്രം അറിയാവുന്ന ഒന്നായിരിക്കും.
ReplyDeleteവളരെ നന്നായി എഴുതി.ഇഷ്ടമായി.
പലപ്പോഴും ചോദിക്കണമെന്നു വിചാരിച്ചതാ. മുകളിലെ ചിത്രത്തിലെ കുട്ടികൾ മക്കളാണോ? കുസൃതിക്കുടുക്കകളാണെന്നു തോന്നുന്നു. :) :) എന്തായാലും അവരെക്കുറിച്ചുള്ള സ്വപ്നങ്ങൾ,സർവ്വേശ്വരൻ യഥാസമയം തന്നെ പൂവണിയിക്കട്ടെ..
ശുഭാശംസകൾ....
നന്ദി സൗഗന്ധികം . .മക്കളാണ് ...വലത്ത് നിന്ന് , എന്‍റെ , ജേഷ്ടന്റെ , അനിയന്റെ ....എനിക്ക് ഏ മെയില്‍ ഐ ഡി യൊ ഫോണ്‍ നമ്പറോ ഒന്ന് തരാമോ?
Deleteനന്നായി എഴുതി
ReplyDeleteആശംസകള്‍
നന്ദിയുണ്ട് ഗോപകുമാര്‍ ജി ....
DeleteVetum vyertha sopnangal....
ReplyDelete