കരിഞെണ്ടും പാല്‍ഞെണ്ടും
വരമ്പ് തുളയ്ക്കാത്ത പാടമാണ്
പരലും കരുതലയും
പുളഞ്ഞു കളിയ്ക്കാത്ത തോടാണ്
കാരിയും ചെമ്പനും അമറാത്ത
മാറാല പിടിച്ച തൊഴുത്താണ്
കോരനും ചാമിയ്ക്കും മേയാനൊരു
കൂര പോലുമില്ലാത്ത നാടാണ്
ചെറുങ്ങനെ ഒന്ന് മിനുങ്ങാത്തോര്
ആണാകാത്ത കാലാമാണ്
ചവിട്ടി നിന്ന മണ്ണൊക്കെ
ഒലിച്ചുപോയിട്ടൊടുവില്‍
പരുപരുത്ത പാറക്കല്ലില്‍
എന്ത് വിളയാനാണെന്ന്
ചോദിച്ചവനാനെന്നു തോന്നുന്നു
ഒറ്റക്കുത്തിന് കുടല് വെളിയില്‍ ചാടി
ഇന്നലെ മരിച്ചു കിടന്നത്
മണ്ണായ മണ്ണൊക്കെ പൊയ്ക്കോട്ടെ
കൈനോട്ടവും പുള്ളുവന്‍പാട്ടും
ചത്തു തീര്‍ന്നോട്ടെ....
തേക്ക്കൊട്ടയും ഞാറ്റുപാട്ടും
കടലെടുത്തോട്ടെ
ഞാറ്റുവേലയും ഇടവപ്പാതിയും
നാട് നീങ്ങിക്കോട്ടേ
ഒന്നരയും മുണ്ടും ഉരിഞ്ഞെറിഞ്ഞ്
ഇരുമ്പുചട്ട ഉടുത്തോട്ടെ
നാടായ നാട്ടിലൊക്കെ
പഴമയില്‍ ചിതലരിച്ചത് ,
നാട്ടാരായ നാട്ടാര്‍ക്കൊക്കെ
ഓര്‍മ്മയില്‍ തുരുമ്പ് വന്നത്
എന്‍റെ കുറ്റാണോ ?
എന്താച്ചാ ആയ്ക്കോട്ടെ
തുടല് പൊട്ടിച്ച പരിഷ്ക്കാരം
എല്ലാരെയും കടിച്ച്
പേയിളകി മരിച്ചോട്ടെ
തെക്കോട്ട് പോണേനു മുമ്പ്
വെളിച്ചത്ത് ജനിച്ച്
ഇരുട്ടത്ത് മരിച്ചവനെന്ന
ചീത്തപ്പേരും എനിയ്ക്കിരുന്നോട്ടെ....!
No comments:
Post a Comment