Saturday, 3 October 2015

വല്ലാത്ത പൊല്ലാപ്പ്

ഴക്കാണ് നിത്യവും അയല്‍വീട്ടില്‍ കേട്ടൊരു 
വഴിക്കായി ഞാനുമെന്‍ പ്രേയസിയും  
വിഴുപ്പെടുത്തലക്കുന്നു നിത്യവും ഭാര്യ 
കൊഴുപ്പിക്കാന്‍ അമ്മായിയമ്മയും കൂടെ 

കൊച്ചു വെളുപ്പിന് തുടങ്ങിടും ശണ്ഠ 
ഉച്ച മയക്കത്തിലാകും ചിലപ്പോള്‍
ഒച്ച കേട്ടാലോ ഭ്രാന്തെനിക്കായിടും  
ഉച്ചിയില്‍ കേറിടും രക്തമപ്പോള്‍  

പരസ്ത്രീ ഗമനം പരപുരുഷ ബന്ധം
പരസ്പരം ചാര്‍ത്തുന്നു പട്ടങ്ങളന്യോന്യം
പ്രാക്കും പരാതിയും തീര്‍ന്നില്ല നേരം 
ഓര്‍ക്കുമ്പോള്‍ തന്നെ അറപ്പായിടും   

കള്ള് കുടിച്ചവനെത്തിടും നിത്യവും 
ഭള്ള് പറഞ്ഞു തുടങ്ങിടും പിന്നെ 
തള്ള ഇടയ്ക്കെരിവേറ്റിടും മോനെ 
കൊള്ളാം കാഴ്ച ഇതാണെനിക്കെന്നും... 

നിങ്ങളാരെങ്കിലും ഇടപ്പെട്ടെനിക്കായി 
എങ്ങനെയെങ്കിലും പരിഹാരമേകണം
അല്ലെങ്കിലെല്ലാറ്റിനേം കൊന്നു ഞാനീ 
വല്ലാത്ത പൊല്ലാപ്പ് തീര്‍ത്തിടും നിശ്ചയം..!

10 comments:

  1. Sad state of many families!!

    ReplyDelete
    Replies
    1. അജിത്‌ ജി നന്ദി....എന്നത്തെയും പോലെ ഇന്നും ...

      Delete
  2. ആദ്യത്തെ വരവാണീ വഴിക്കതും
    പൊല്ലാപ്പിലാണു ഞാന്‍ ചെന്നങ്ങ് പെട്ടതും..
    വരികള്‍ക്കൊടുക്കത്തെ മൊഞ്ചാണ് കേട്ടോ
    ്‌പൊല്ലാപ്പെങ്കിലും വായിച്ചിരുന്നു ഞാന്‍..


    കലക്കി സലീംക്കാ..
    ഇതുപോലത്തേത് ഇനീം പോരട്ടെ..

    ReplyDelete
    Replies
    1. നന്ദി ട്ടോ മുബാറക് ഭായ് ....ഈ നല്ല വാക്കുകള്‍ക്ക് ....ഇനിയും വരിക ...!

      Delete
  3. എവിടെയും കലഹങ്ങൾ !

    ReplyDelete
    Replies
    1. അതെന്നെ ബഷീര്‍ ഭായ് ,,,,സന്തോഷം ട്ടോ ഈ വരവിനും വായനയ്ക്കും ...

      Delete
  4. അത് ശരി . ഞങ്ങൾ നേരെയാക്കി തരണം അല്ലെ! നന്നായി. എങ്ങിനെയെങ്കിലും അവരെ തട്ടി പോയി അഴി എണ്ണൂ. ഞങ്ങൾക്ക് സ്വസ്ഥത ആയി. കവിത കൊള്ളാം..

    ReplyDelete
    Replies
    1. ഹ ഹ ബിപിന്‍ ജി ഒരു സഹായം ചോദിച്ചിട്ട് ഇങ്ങനാണോ മറുപടി ?....

      Delete
  5. ഇത് വല്ലാത്ത പൊല്ലാപ്പെന്നെ......എന്തായാലും കവിത നന്നായി .

    ReplyDelete
  6. നന്ദി സ്വാതി ,,

    ReplyDelete