Sunday 24 February 2013

കാലഭേദങ്ങള്‍



നിലവിളക്കും നാമജപവും 
തുളസിത്തറയും സിന്ധൂരക്കുറിയും 
നാട്ടുവഴികളില്‍ ഉപേക്ഷിച്ച്  
തിരിഞ്ഞു നോക്കാതെ നടന്നേക്കുക.

വെറ്റിലച്ചെല്ലവും കൊളാമ്പിയും  
മുത്തശ്ശിയുടെ നിറമില്ലാത്ത ചിത്രവും   
ഇനി പായലും പൂപ്പലുമില്ലാത്ത 
അകത്തളങ്ങളിലേക്കെറിഞ്ഞേക്കുക ...

മുറ്റത്തെ മുല്ലയും വൈക്കോല്‍ കൂനയും 
ചാണകമിഴുകി മിനുക്കിയ മുറ്റവും 
ഓര്‍മ്മകളുടെ പാതാളത്തിലേക്ക് 
ചവിട്ടിത്താഴ്ത്തിയേക്കുക .....

ഇനി കണ്ണുകളടക്കുക......
നിങ്ങളിപ്പോള്‍ വര്‍ത്തമാനകാലത്തിലാണ്  ,
കളഞ്ഞുപോയതിനെപ്പറ്റി ഓര്‍ത്ത്‌ 
കരളു പുകയുന്നുവെങ്കില്‍ മാത്രം 
നിങ്ങളിപ്പോഴും ഭൂതകാലത്തിലും .



10 comments:

  1. ഭൂത കാലത്തിൽ 'വർത്തമാനകാല'ത്ത് ജീവിച്ചിരുന്നേൽ ഇവയെല്ലം കൂടെ വന്നേനെ.

    നല്ല കവിത. ഈ പൊതു വിഭാഗത്തിൽക്കൊണ്ടെറിഞ്ഞേച്ചു പോയാൽ എങ്ങനെ കണ്ടുപിടിക്കും?
    കവിതാ വിഭാഗത്തിലേക്കൊന്നു പോസ്റ്റ് ചെയ്തുകൂടേ.?

    ശുഭാശംസകൾ....

    ReplyDelete
    Replies
    1. അബദ്ധവശാല്‍ പൊതു വിഭാഗത്തില്‍ ആയിപ്പോയതാണ്.
      നന്ദി ....

      Delete
  2. ഭൂതം വര്‍ത്തമാനം ഭാവി

    കൊള്ളാം കേട്ടോ

    ReplyDelete
  3. വര്‍ത്തമാനകാലത്തിന്റെ ദുരിതമുഖം മനോഹരമായി അവതരിപ്പിച്ചു.

    ReplyDelete
  4. പ്രിയപ്പെട്ട സുഹൃത്തെ ,
    നല്ല കവിത ആണ്
    നന്നായി എഴുതി
    ആശംസകള്‍ നേരുന്നു
    സ്നേഹത്തോടെ,
    ഗിരീഷ്‌

    ReplyDelete
  5. എനിക്കെന്തോ ഈ ഭൂതകാലം തന്നെയാണിഷ്ട്ടം.. നല്ല കവിത

    ReplyDelete