Wednesday, 13 February 2013

ഇനി നിനക്ക് മരിക്കാം


നിനക്കിനി ഒരു വഴിയില്ല
നിലാവില്ല , മഞ്ഞും മഴക്കാറുമില്ല
പൂക്കാത്ത സ്വപ്നങ്ങളുടെ പൂമരത്തിന്
പുലരുവോളം വെള്ളം കോരി മരിക്കാം ...

കണ്ണുകളില്‍ കടല്‍ നിറച്ച്
കാതുകള്‍ കൊട്ടിയടച്ച്
കാണാമെന്നോതി കൈപിടിച്ച്
കൈകൊട്ടി വിളിക്കുന്ന
കാണാമറയത്തെ യുദ്ധഭൂമിയിലേക്ക് ,
ഇനിയൊരു യാത്ര ...

നിറം മങ്ങുന്ന കാഴ്ച്ചകള്‍ക്കപ്പുറം
നിഴല്‍ പോലെ ഇരുണ്ട രൂപങ്ങള്‍ ,
നിദ്രക്കു ഭംഗം വരുത്തി ചുടു
നിശ്വാസത്തിലൊതുങ്ങിയ രാവുകള്‍ ..

മുജ്ജന്മം പാപത്തില്‍ മുക്കിയവര്‍ക്ക്
മുങ്ങിത്താഴനായി മാത്രം
മെനഞ്ഞെടുത്തതായിരിക്കാം
മണല്‍ക്കാടെന്ന  രണ്ടാം നരകം .

പെട്ട് പോയവര്‍ക്ക് കല്ലറയൊരുക്കി
തിരിച്ചോടാന്‍ ഒരു തിരിച്ചറിവിനായി
ബാക്കിവെച്ച കാല്‍പ്പാടുകള്‍ മായ്ച്ചു കളഞ്ഞ്
മണല്‍ക്കാറ്റ് ചിരിക്കുന്നു , വന്യമായി ...

അതുകൊണ്ട് ..
നിനക്കിനി ഒരു വഴിയുമില്ല ..
പൂക്കാത്ത സ്വപ്നങ്ങളുടെ പൂമരത്തിന്
പുലരുവോളം വെള്ളം കോരി
ഇനി നിനക്ക് മരിക്കാം ..

8 comments:

  1. പൂക്കാത്ത സ്വപ്നങ്ങളുടെ പൂമരത്തിന്
    പുലരുവോളം വെള്ളം കോരി മരിക്കാം ...

    ReplyDelete
  2. പൂക്കാത്ത സ്വപ്നങ്ങളുടെ പൂമരത്തിന്
    പുലരുവോളം വെള്ളം കോരി
    ഇനി നിനക്ക് മരിക്കാം ....സ്വപ്നങ്ങള് ഒരു നാള് പൂത്തു തളിര്ക്കട്ടെ എന്നാശംസിക്കുന്നു

    ReplyDelete
  3. പച്ചയാം മരത്തില്‍പ്പോലും തീ നിറയ്ക്കും അള്ളാഹു
    പാഴ് മരുഭൂവില്‍പ്പോലും പൂ വിടര്‍ത്തും അള്ളാഹു

    ദൈവം അനുഗ്രഹിക്കട്ടെ

    ശുഭാശംസകള്‍ ..............

    ReplyDelete
  4. പൂക്കാത്ത സ്വപ്നങ്ങളുടെ പൂമരത്തിന്
    പുലരുവോളം വെള്ളം കോരി

    ചിലപ്പോള്‍ പൂത്തെങ്കിലോ?

    ReplyDelete
    Replies
    1. ഒന്നും പറയാന്‍ പറ്റില്ല ..ചിലപ്പോള്‍ പൂത്തേക്കാം ...
      നന്ദി...

      Delete